We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 🎭 US 45

431 43 61
                                        

Part - 45

സങ്കടം വരുന്നുണ്ട്... അമ്മക്ക് എന്താ പറ്റിയത്..? ഇനി ഇപ്പോ അച്ഛനോട് വഴക്ക് കൂടികാണുവോ.. അതാണോ ഇത്ര ദേഷ്യം അമ്മക്ക്... എന്തായാലും ദേഷ്യമൊക്കെ മാറി കഴിയുമ്പോ മോനെ മഹി എന്നും വിളിച്ചോണ്ട് വരൂല്ലോ.. അപ്പോ കാണിച്ചു തരാം... 

സ്വയം ഒന്നാശ്വസിച്ചു ഓരോന്നോർത്തു കൊണ്ട് ഓടിപ്പോയി എന്റെ റൂമിലേക്ക്‌ കയറി ബാഗും ഊരിവെച്ചു ഒറ്റ കിടത്തമായിരുന്നു കട്ടിലിലേക്ക്... തലയിണയിൽ മുഖം പൂഴ്ത്തിവെച്ചു കുറേ നേരം കിടന്നു... എന്നാലും അമ്മക്കെന്തു പറ്റി...

അതുമാത്രം എന്റെ മനസ്സിൽ ചോദ്യമായി ഉണർന്നുകൊണ്ടേ ഇരുന്നു.... എന്തോ അമ്മ പറഞ്ഞതെല്ലാം വീണ്ടും വീണ്ടും മനസിലേക്ക് ഓടിയെത്തുന്നു.. വല്ലാതെ ഹൃദയം നീറുന്നു..

എന്തോ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്... പെട്ടെന്ന് എഴുന്നേറ്റു.. സമയം 6 മണി കഴിഞ്ഞെന്ന് കണ്ടതും വിശ്വാസം വന്നില്ല... ഇത്രേം നേരം ഉറങ്ങിയോ ഞാൻ... എന്തൊക്കെയോ ചിന്തിച്ചു കിടന്നത് മാത്രം ഓർമയുണ്ട്.. എപ്പോഴാ ഉറങ്ങിയതെന്ന് ഒരു പിടിയുമില്ല...

സാധാരണ അമ്മ വന്നു വിളിക്കുന്നതാ... ഇന്ന് അമ്മയേം കണ്ടില്ല... എന്തോ വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങിയതും വേഗം എഴുന്നേറ്റ് ഫ്രഷായി താഴേക്ക്‌ ചെന്നപ്പോൾ വിളക്കു തെളിയിച്ചു വെച്ചിട്ടുണ്ട്.. പക്ഷെ വേറെ ആരേയും അവിടെ കാണാനില്ല... അച്ഛനും വന്നില്ലെന്നു തോന്നുന്നു...

അമ്മയെയും ലച്ചൂട്ടിയെയും അടുക്കളയിലും മറ്റും തിരഞ്ഞു... അവിടെയും കാണാത്തതു കൊണ്ടാണ് വീണ്ടും അച്ഛന്റേം അമ്മയുടേം മുറിയിൽ ചെന്നു നോക്കിയത്...

അമ്മ അവിടെ ഇരിപ്പുണ്ട്... ലച്ചൂട്ടിയും ഉണ്ട്... രണ്ടുപേരും കാര്യമായി എന്തൊക്കെയോ പറഞ്ഞു ചിരിച്ചോണ്ടിരിക്കുന്നതാ കണ്ടത്... അപ്പോഴാ എനിക്കു ശരിക്കും സമാധാനം തോന്നിയത്... അമ്മയുടെ മുഖം തെളിഞ്ഞൂലോ.. ഇനി ഇപ്പോ കുഴപ്പമൊന്നും ഉണ്ടാവില്ല...

"" ചേട്ടാ... ""


പെട്ടെന്ന് ലച്ചൂട്ടി വിളിച്ചതും ഞാൻ അമ്മയെയും അവളെയും നോക്കി ചിരിച്ചു... അവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നെങ്കിൽ അമ്മയുടെ മുഖത്ത് കാണുന്ന ഭാവം എന്താണെന്ന് മനസിലാക്കാൻ എനിക്കു കഴിഞ്ഞില്ല...

BETWEEN  💔 USStories to obsess over. Discover now