Kami telah memperbarui Pedoman Konten kami.
Tinjau pedoman terbaru untuk terus berbagi cerita dengan aman.

BETWEEN 🥀 US 43

433 35 43
                                        

Part -  43


വിറക്കുന്ന കാലടികളോടെ അവനടുത്തേക്ക് ഞാൻ നടന്നടുത്തു... അവൻ അപ്പുറത്തേക്ക് നോക്കി കിടക്കുവാണ്... എന്നെ കണ്ടപ്പോൾ മുഖം തിരിച്ചതാ... പിന്നെ ഇതുവരെയും നോക്കിയിട്ടില്ല... എന്നിൽ ഉടലെടുത്ത ഭയത്തിന്റെ ആക്കം കൂടി കൂടി വന്നു...

എന്തായിരിക്കും അവന്റെ പ്രതികരണം.? ഞാൻ കാരണമാണ് അവന് ഇതു സംഭവിച്ചതെന്ന് പറയോ... വരുൺ പറഞ്ഞതുപോലെ എന്നെ കുറ്റപ്പെടുത്തുവോ..?

അറിയില്ല... പക്ഷേ ഒന്നറിയാം അവൻ എന്തു പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്തനാണ്... അവന്റെ അടുത്തേക്ക് അടുക്കും തോറും എന്റെ മനസ്സിൽ പലവിധത്തിലുള്ള ചിന്തകളും നിറഞ്ഞു നിന്നു...

ഒരു ധൈര്യത്തിനെന്ന പോൽ അച്ഛനെ തിരിഞ്ഞു നോക്കിയതും അച്ഛനും അക്ഷയുടെ അച്ഛനും നിന്നിടം ശൂന്യമായിരുന്നു... വീണ്ടും മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ മുന്നേറികൊണ്ടിരുന്നു...

"" അ... അക്ഷയ്... ""

ഉള്ളിലെ പേടിയോടെ ഞാൻ അവനെ ഒന്നു വിളിച്ചു... ഉള്ളിലെ സംഘർഷങ്ങളുടേതാകാം എന്നിൽ നിന്നും വന്നത് അത്രക്കും ചെറിയ ശബ്ദമായിരുന്നു... പ്രതീക്ഷിച്ചപോലെ അവൻ എന്നെ നോക്കുന്നു കൂടി ഇല്ല എന്ന് കണ്ടതും മനസിലെ ഭയം കൂടി വന്നു... മനസ്സുകൊണ്ട് തയ്യാറെടുത്തു ഒരു തവണ കൂടി വിളിക്കാൻ ശ്രമിച്ചു...


""അക്ഷയ്...""

ഇത്തവണ എന്റെ ശബ്ദത്തിൽ തളർച്ച നല്ലതുപോലെ തെളിഞ്ഞു നിന്നിരുന്നു... അതുമനസിലാക്കി കൊണ്ടാണോ എന്നറിയില്ല അവൻ എന്നെ തിരിഞ്ഞു നോക്കി... പക്ഷേ അവനെ നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല... തലതാഴ്ത്തി പിടിച്ചു തന്നെ ഞാൻ നിന്നു...

"" നിന്റെ മനസ്സിൽ എന്നോട് ദേഷ്യമാണെന്നറിയാം.. പക്ഷേ നിന്നിൽ നിന്ന് ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല മഹി...""


അവന്റെ ആ സംസാരം എന്നിലുണ്ടാക്കിയ നടുക്കം എനിക്കു മനസിലാക്കാൻ പറ്റാവുന്നതിലും വലുതായിരുന്നു... മനസ്സിൽ കുറ്റബോധം നിറയാൻ തുടങ്ങിയതിൻ ഫലമായി കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു...

BETWEEN  💔 USCerita yang bikin terobses. Temukan sekarang