Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 🥀 US 42

357 35 18
                                        

Part - 42

""ഞാൻ  അക്ഷയ് കൃഷ്ണ...""

അവൻ എന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു...

""അതിന്...""

ഞാൻ ഒരു കൂർത്ത നോട്ടത്തോടെ അവനോട് ചോദിച്ച് ക്ലാസ്സ്‌ എടുക്കുന്നതിലേക്കു ശ്രദ്ധിച്ചു...

"" ഹ... അത് പിന്നെ ഞാൻ എന്റെ പേരാണ് പറഞ്ഞത്... അക്ഷ.. ""

"" മതി... ഞാൻ തന്റെ പേര് ചോദിച്ചോ.. ഇല്ലല്ലോ... നിന്റെ പേര് എന്തായാലും എനിക്കെന്താ... ""?

അവൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ ഞാൻ അവനോടായി പതിയെ പറഞ്ഞു വീണ്ടും ക്ലാസിൽ ശ്രദ്ധിച്ചിരുന്നു...

""മഹി ഞാൻ...""

"" ദയവു ചെയ്തു ഒന്നു മിണ്ടാതിരിക്കോ... പ്ലീസ്... ""

പല്ലും നാവും കടിച്ചോണ്ട് ശബ്ദം കുറച്ചു ഞാൻ പറഞ്ഞു...

"" ഓക്കേ.. ഒക്കെ... ഞാൻ മിണ്ടുന്നില്ല... ഇനി അതിനു പല്ലു കടിച്ചു പൊട്ടിക്കണ്ട...""

എന്നും പറഞ്ഞവൻ നേരെ നോക്കി ഇരുന്നു... പിന്നെ  അതിനു ശേഷം എന്നോട് ഒന്നും തന്നെ അവൻ സംസാരിച്ചില്ല... സത്യത്തിൽ അതിൽ എനിക്കൊരു ആശ്വാസം തോന്നുന്നുണ്ടായിരുന്നു...

എന്തോ എപ്പോഴുമുള്ള അവന്റെ സംസാരം എനിക്കൊട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല... രാവിലത്തെ കാര്യങ്ങൾ മനസ്സിൽ കിടക്കുന്നതു കൊണ്ടായിരിക്കാം...  എന്തോ അവന്റെ പ്രവർത്തികളും സംസാരവും ഒന്നും എനിക്ക് പിടിക്കുന്നുണ്ടായിരുന്നില്ല...

ആദ്യത്തെ പീരിയഡ് കഴിഞ്ഞ് മാഷ് പുറത്തേക്ക് പോയതും വരുൺ കയറി വരുന്നതും ഒരുമിച്ചായിരുന്നു... അവൻ വന്ന് എന്റെ അടുത്തിരുന്നതും ഞാൻ അവനെ ഒന്ന് നോക്കി...

"" നീ എന്താ ഇപ്പൊ വരുന്നേ... ""?

എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ അവനോട് ചോദിച്ചു...

"" ഞാൻ ഇച്ചിരി നേരം വൈകിയെടാ... ഇവിടെ എത്തിയപ്പോഴേക്കും ബെൽ അടിച്ചു... അതോണ്ട് പിന്നെ ക്ലാസ്സിൽ കേറാൻ നിന്നില്ല... വെറുതെ എന്തിനാ മാഷിന്റെ കയ്യീന്ന് സരസ്വതി കേൾക്കുന്നേ... ""

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora