BETWEEN 🥀 US 41

430 30 10
                                        

Part- 41


അമ്മ... അച്ഛൻ... അനിയത്തി...പിന്നെ ഞാനും... സ്വർഗമായിരുന്നു ആ വീട്... അമ്മയുടെ ചെറിയ പരാതികളും നിറഞ്ഞ സ്നേഹവും അച്ഛന്റെ കരുതലും വാത്സല്യവും അനിയത്തിയുടെ കുറുമ്പുമൊക്കെയായി ഞാൻ ആസ്വദിച്ചിരുന്ന ആ സുവർണ നിമിഷങ്ങൾ....

ഇന്നീ ജീവിതത്തിൽ ഓർത്തിരിക്കുന്ന അവരൊപ്പമുള്ള കുറച്ചു കാലഘട്ടം.... പതിയെ എന്റെ മനസിലേക്ക് അവ ഇരച്ചെത്തി... ഒരു കൊടുങ്കാറ്റു പോലെ... മെല്ലെ എന്റെ കണ്ണുകളിൽ ആ ദിവസങ്ങൾ മിന്നിത്തിളങ്ങി...

മംഗലത്ത് എന്നറിയപ്പെടുന്ന തറവാട്ടിലെ നാരായണമേനോന്റെയും ലക്ഷ്മിയുടെയും നാലുമക്കളിൽ ഒരാളായിരുന്നു എന്റെ അച്ഛൻ... അച്ഛന്റെ പേര് സേതുനാഥ്‌... അമ്മ സീത.. അമ്മയെ അച്ഛൻ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്... എന്റെ അമ്മ ഒരു അനാഥയായത് കൊണ്ടും മറ്റും ആരും അവരുടെ പ്രണയത്തെ അംഗീകരിച്ചിരുന്നില്ല...

അച്ഛന്റെ വീട്ടിൽ വല്ല്യ പ്രശ്നങ്ങൾക്ക് അത് കാരണമായി... അച്ഛന്റെ അച്ഛൻ വല്ല്യ പിടിവാശിക്കാരനും കർക്കശക്കാരനുമൊക്കെയായിരുന്നു... അതുകൊണ്ട് മകൻ ഒരു അനാഥ പെണ്ണിനെ സ്വീകരിക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല... അച്ഛന്റെ ആ ആഗ്രഹത്തെ അദ്ദേഹം ശക്തമായി എതിർത്തു..

അതിന്റെ അവസാനം അച്ഛന് ആ വീടും വീട്ടുകാരേയും എല്ലാം നഷ്ടപ്പെടുത്തി അവിടുന്ന് ഇറങ്ങേണ്ടി വന്നു.. അന്ന് ഇറങ്ങുമ്പോൾ അച്ഛന്റെ വലതു കയ്യിൽ അമ്മയുടെ ഇടതു കൈ ചേർത്തിരുന്നു...

അതൊരു വെല്ലുവിളി ആയിരുന്നു... ആ നാട്ടിൽ തന്നെ അച്ഛന്റെ വീട്ടുകാരുടെ മുന്നിൽത്തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം എന്നത് അച്ഛന്റെ വാശിയായിരുന്നു.. അതുപോലെ തന്നെ അച്ഛൻ ജീവിച്ചു...

അവിടുന്ന് ഇറങ്ങി പോരുമ്പോഴേ അച്ഛന് അവിടെയുള്ള സ്കൂളിൽ അധ്യാപകനായിട്ടു ജോലിയുണ്ടായിരുന്നു... അതുകൊണ്ട് തന്നെ അവർക്ക് വല്ല്യ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ ആട്ടിയകറ്റിയവരുടെ മുന്നിൽ ഒരു കുഴപ്പവും കൂടാതെ ജീവിക്കാൻ സാധിച്ചു... അങ്ങനെ ആ ജീവിതത്തിൽ മധുരം കൂട്ടാനെന്നവണ്ണം ഞാൻ വരവറിയിച്ചുകൊണ്ട് അവർക്കിടയിലേക്ക് കടന്നു വന്നിരുന്നു...

BETWEEN  💔 USStories to obsess over. Discover now