BETWEEN 🎭 US 43 B

429 39 30
                                        


Part : B (part 43 ന്റെ continuation ആണ് ട്ടോ..)

ആ വീട്ടിലേക്ക് നടന്നടുക്കും തോറും എന്തോ വല്ലാത്തൊരു  സന്തോഷമൊ എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയോ എന്നിൽ നിറഞ്ഞു... മുറ്റത്തു നിന്നും കയറി കാളിങ് ബെല്ലിൽ വിരലുകൾ അമർത്തി ഞാൻ കാത്തു നിന്നു...

അപ്പോഴും എന്റെ ശ്രദ്ധ പതിഞ്ഞത് അവിടെയുള്ള മനോഹരമായി നട്ടുവളർത്തിയിരിക്കുന്ന ചെടികളിലേക്കായിരുന്നു... പലതിലും പല തരത്തിലുള്ള പൂവുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്...

ഏറ്റവും കൂടുതൽ അതിൽ ഇടം പിടിച്ചിരിക്കുന്നത് റോസ് ആണ്... പല നിറത്തിലും വലുപ്പത്തിലുമുള്ള റോസാപൂക്കൾ...  പക്ഷേ ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചത് ആ പൂക്കൾക്കു നടുക്കിൽ പച്ചപ്പുല്ലു വെച്ച് പിടിപ്പിച്ചിട്ടുള്ള ഒരു ഒഴിഞ്ഞ സ്ഥലം അവിടെ സിമെന്റ് കൊണ്ടു ഒരു ടേബിലും ചുറ്റും ചെയ്‌റും ഉണ്ടാക്കി എടുത്തിട്ടുണ്ട്... കുറച്ചു മാറി ഒരു ചെറിയ ഊഞ്ഞാലും സ്ഥാനം പിടിച്ചിട്ടുണ്ട്.. എന്തോ എനിക്കതു വളരെയധികം ഇഷ്ടപ്പെട്ടു...


പെട്ടെന്ന് വാതിൽ  തുറക്കുന്ന ശബ്ദം കേട്ടതും എന്റെ ശ്രദ്ധ തിരിഞ്ഞു... ഞാൻ പെട്ടെന്ന് തിരിഞ്ഞു വാതിൽക്കലേക്കു നോക്കി... മുന്നോട്ടു നോക്കിയതും ആരെയും കാണാതെ എന്റെ നെറ്റി ചുളിഞ്ഞു...


"" മ്മ്മ്... ആരാ.. എന്റാ വേന്റെ... ""?

പെട്ടെന്നാണ് ഒരു കുഞ്ഞു ശബ്ദം കേട്ടത്... ഞാൻ ഒന്നു താഴേക്ക്‌ നോക്കിയതും മുന്നിൽ നിൽക്കുന്നയാളെ കാണെ എന്റെ കണ്ണുകൾ മിഴിഞ്ഞു... ഒരു ചെറിയ കുട്ടി... ജനിച്ച കോലത്തിൽ എന്റെ മുന്നിൽ നിൽപ്പുണ്ട്...

പേരിനു പോലും ഒരു തുണി അവന്റെ ദേഹത്തില്ലെന്നു കണ്ടതും ഞാൻ ഒന്നു ഞെട്ടാതിരുന്നില്ല.... അവന്റെ ശരീരം മൊത്തം കറുത്തിരുണ്ടാണ് ഇരിക്കുന്നെ... കണ്ടാലേ അറിയാം എന്തിലോ പോയി വീണിട്ടുള്ള നിൽപ്പാണെന്ന്... മുടിയെല്ലാം ഓരോ സൈഡിലേക്കും അറ്റെൻഷനായി നിക്കുന്നുണ്ട്..

ആ മുടിയിൽ എന്തൊക്കെയോ പറ്റിപിടിച്ചിരിക്കുന്നുമുണ്ട് ... സത്യത്തിൽ അവന്റെ ആ കുഞ്ഞിപ്പല്ലു മാത്രമേ വെളുത്തു കാണുന്നുണ്ടായിരുന്നുള്ളു... ശരിക്കും ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസനെ കരിയിൽ മുക്കി എടുത്തില്ലേ ആ അതുപോലൊരു രൂപം...

BETWEEN  💔 USOpowiadania do pokochania. Odkryj je teraz