🥀52🥀

318 63 21
                                    

സമയം അർദ്ധരാത്രിയിലേക് കടക്കുന്നു.... എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല, ഇടക്ക് എഴുന്നേറ്റു നടന്നും വെള്ളം കുടിച്ചും അവൾ സമയം കളയുവാൻ നോക്കുന്നുണ്ട്. അവളുടെ ഓരോ പ്രവർത്തിയും കണ്ണൻ കാണുന്നുണ്ടായിരുന്നു.

അവൻ പതിയെ എഴുനേറ്റിരുന്നു.... അവളുടെ നടത്തം കണ്ട് അവൻ ഒന്നു പുഞ്ചിരിച്ചു....

അവളുടെ ചിന്തകളെ അവൻ കേൾക്കുന്നുണ്ടോ??
അവൾ പോലും അറിയാതെ അവളെ അവൻ അറിയുന്നുണ്ടോ??

ഉണ്ട്...

അവനെ പോലെ അവളെ മനസിലാക്കാനും അവളെ അറിയാനും അവനെ കഴിഞ്ഞ് മറ്റാരും ഇല്ലെന്ന് പറയാം.....

കുഞ്ഞൂ.....

അവൾ നടത്തം നിർത്തി അവൾ തിരിഞ്ഞു നോക്കി..... അവനെ കണ്ടതും അവൾ ഒന്നു പുഞ്ചിരിച്ചു....മുറിയിലെ ജനൽ പാളി തുറന്നിടുന്നത് അവരുടെ ശീലമാണ്, രാത്രി യാമങ്ങളിലെ തണുത്ത കാറ്റ് അവർക്ക് വളരെ പ്രിയപ്പെട്ടതാണ് അതുപോലെ നിലാവും.... എന്നാൽ ഇന്ന് അന്തരീക്ഷം സാധഗതിയിൽ അല്ല, വാനം ശൂന്യമാണ്.

കട്ടിലിനോട് ചേർന്നുള്ള മേശയിലെ ലാമ്പ് അവൻ തെളിയിച്ചു, അവൾ പതിയെ അവനരികിലേക്കും നടന്നു...

കണ്ണൻ : എന്താണ് പെണ്ണേ???

ചാരു : എന്തിനാ ഏട്ടാ..... എന്തിനാ നടക്കാൻ പോകുന്നത് മുൻകൂട്ടി എനിക്കു ഇങ്ങിനെ കാണിച്ച് തരുന്നത്??

അവൻ അവളെ പതിയെ അവനരികിലേക്ക് ഇരുത്തി...

ചാരു : അവളെ കാണുമ്പോൾ ഒരേ സമയം സങ്കടവും പേടിയും തോന്നുവ.... ന്തു പൂജ ചെയ്തിട്ടും തടുക്കാൻ ആകില്ലെന്ന് അറിയിലെ ആർക്കും??

കണ്ണൻ : നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും പെണ്ണേ.... നീ ഇങ്ങനെ ടെൻഷൻ ആവാതെ, ഞാൻ ഇല്ലേ 😇

അവൾ പതിയെ അവന്റെ ഇടനെഞ്ചിലേക് ചാഞ്ഞു.....

ചാരു : പേടിയില്ല എനിക്കു, അവന്റെ അവസാനം കാണാതെ അവൾ പോകില്ല, അവന്റെ ജീവന് പകരം നൽകാതെ അവനും..... ഒരുപാട് സ്നേഹിച്ചിരുന്നതല്ലെ അവൻ അവളെ എന്നിട്ടും എങ്ങിനെ അവളെ ആഴങ്ങളിലേക് വലിച്ചെറിയുവാൻ അവനു തോന്നി??

ഭദ്ര 🥀Tempat cerita menjadi hidup. Temukan sekarang