വിളക്കുമായി അവൾ തറവാടിന്റെ തുളസി തറക്ക് മുന്നിലായി വന്നു നിന്നു.
തുളസി തറക്ക് ചുറ്റും ഒരു വലം വെച്ച് അവൾ വിളക്ക് തറയിലേക് വെച്ച് ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
അവൾക് പുറകെ വന്ന ജിതൻ അവൾക്കരികിൽ തന്നെ നിലയുറപ്പിച്ചവളെ ഉറ്റു നോക്കി.
ഇതിനു മുന്പും ഇത്പോലെ അവൾക്കു പിന്നിലായ് അവൻ നടന്നടുത്ത അവനു ഉണ്ടായ അനുഭവങ്ങൾ കൊണ്ടാണോ അവൻ അവളിൽ നിന്നും ഒരു അകലം പാലിച്ചു ആയിരുന്നു നിന്നിരുന്നത്...
തനിക്കരികിലായി അവന്റെ സാമിപ്യം അറിഞ്ഞതിനാൽ ചാരു ഒരു പേടിയോടെ കഴുത്തിലെ താലിയിൽ പിടി മുറുകി....
അവനും അവളിലെ ഓരോ ചലനങ്ങളും നോക്കി നിൽക്കയാണ്...
അവന്റെ അടുത്ത നീക്കങ്ങൾ എന്താകുമെന്ന പേടി അവളിൽ ഉടലെടുക്കുവാൻ തുടങ്ങി.
അവൾ ഇരു കണ്ണുകളും മുറുകെ അടച്ചു തുറന്ന് അവനു നേർക്ക് തിരിഞ്ഞു...
അവളുടെ മുഖത്തു മിന്നി മാറിയ ഭയം അവനിൽ പുഞ്ചിരി ഉണ്ടാക്കി...
ഇതേ സമയം
കളത്തിൽ പടർന്നാടി ഉലഞ്ഞ ഭദ്രക് നേരെ അതിശക്തമായ കാറ്റ് വീശി... കളത്തിലെ വർണ്ണ പൊടികൾ കാഴ്ച്ച മറക്കും വിധം അവിടമാകെ പരന്നു.വിളക്കുകൾ മറിഞ്ഞു വീണു, തീ നാളം പട്ടിൽ പടർന്നു കയറി. എല്ലാവരിലും ഒരു ഭീതി ഉളവായി. എങ്കിലും തന്ത്രികൾ തന്റെ പൂജയും മന്ത്രോചാരണവും തുടർന്ന് കൊണ്ടിരുന്നു.
കലാശകുടങ്ങൾ മറിഞ്ഞു കളത്തിലേക്ക് പതിച്ചു. കുടങ്ങളിലെ പനിനീർ ജലം കളത്തിൽ പടരവേ വീശുന്ന കാട്ടിനു ശമനമായി. കാറ്റ് നിലച്ചതും അവിടെ നിന്നവരിൽ ഒരു ഭയം പിറക്കുവാൻ തുടങ്ങി.
കളത്തിലേക്ക് പടർന്ന ഭദ്ര അവിടെ ഇപ്പോൾ ഇല്ലാ. മുത്തശ്ശി വേദനയോടെ ചുറ്റും നോക്കി, അവിടെ ദക്ഷനും കണ്ണനും ഇല്ല. പേടിയോടെ തന്റെ കൈകളിലേക് ചേർന്ന് നിന്ന ദേവിയെ അവർ ഭയം പുറത്തു കാണിക്കാതെ ചേർത്ത് വച്ചു...
ദേവിയുടെ നടയിൽ ശംഖുനാഥങ്ങൾ അലയടിച്ചുയർന്നു. വാനം കറുത്ത പട്ട് ചാർത്തിയിരിക്കുന്നു.
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...
