Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 🎭 US 46

480 39 37
                                        


Part - 46



"" അജു... മതി കരഞ്ഞത്... ""

തന്റെ മടിയിൽ കിടക്കുന്ന അജുവിനോടായി അക്കു പറഞ്ഞതും അവന്റെ തേങ്ങലിനു ശക്തി കൂടി...

"" ടാ ചെക്കാ ഇങ്ങനെ കരഞ്ഞത് മതി... നീ ഇങ്ങനെ കരഞ്ഞിട്ട് എന്തിനാ.. ഹേ.. അവൻ അനുഭവിച്ചതൊക്കെ ഇല്ലാതാകോ... വെറുതെ കരഞ്ഞു വെല്ല അസുഖവും വരുത്തി വെക്കാൻ നിൽക്കണ്ട... ""

വീണ്ടും ശാസനയുടെ രൂപത്തിൽ അക്കു പറഞ്ഞതും അജു കിടന്ന കിടപ്പിൽ തന്നെ തലയൊന്നുയർത്തി നോക്കി...
അവന്റെ കരഞ്ഞു ചുവപ്പാർന്ന കണ്ണുകളും നനഞ്ഞൊട്ടിയ കവിളുകളും വിതുമ്പുന്ന ചുണ്ടുമൊക്കെ കാണെ അക്കുവിന് സങ്കടം തോന്നി...

മഹിയുടെ കാര്യങ്ങൾ അറിഞ്ഞപ്പോ മുതലേ തുടങ്ങിയ കരച്ചിലാണ്.... ഇപ്പോഴും ആ കണ്ണുകൾ തോർന്നിട്ടില്ല... അവന്റെ  ദേവേട്ടനു വേണ്ടിയാണ് നെഞ്ചിലെ ആ സങ്കടം എന്ന് കാണെ അക്കുവിന്റെ ചുണ്ടിലൊരു ചിരി മിന്നി...

അജുവിനെ മഹിയേക്കാൾ സ്നേഹിക്കാനും സംരക്ഷിക്കാനും മറ്റാർക്കും കഴിയില്ല... അതുപോലെ അജുവിന്റത്ര ഇത്രയധികം മനസിലാക്കുന്ന സ്നേഹിക്കുന്ന മറ്റാരേയും മഹിക്കും കിട്ടില്ല എന്ന് ആ നിമിഷം അക്കുവിന് തോന്നി...


"" ഏ.. ട്ടാ.. സഹിക്കാൻ കഴിയുന്നില്ല... ന്റെ ദേവേട്ടൻ.. എത്രത്തോളം വിഷമിച്ചു കാണും.. അത്രക്കും ചെറുതല്ലായിരുന്നോ... എങ്ങനെ തോന്നി അവർക്കൊക്കെ ഇതുപോലെ ചെയ്യാൻ...? ""


"" ഹാ.. എന്റെ പൊന്ന് അജു ഇതിപ്പോ മഹിപോലും ഇത്രത്തോളം കരഞ്ഞു കാണില്ല... എല്ലാം കഴിഞ്ഞതല്ലെടാ... ഇതൊന്നും ഓർക്കാൻ പോലും അവനിഷ്ടമല്ല... ""


""എന്നിട്ട് ഇന്ന് ദേവേട്ടൻ എല്ലാം ഓർത്തില്ലേ.. ഓർമിപ്പിച്ചില്ലേ അവര്... സമാധാനമായി കാണും അവർക്ക്.. എന്റെ ദേവേട്ടനെ വിഷമിപ്പിച്ചപ്പോ അല്ലേ ഏട്ടാ...""


വീണ്ടും കരച്ചിലിന്റെ വക്കിലെത്തിയ അവന്റെ ശബ്ദം കേട്ടു അക്കു ഒന്നു കൂർപ്പിച്ചു നോക്കി... ഇനിയും ഇങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് അവന് തോന്നി...


BETWEEN  💔 USHistorias para obsesionarse. Descúbrelo ahora