BETWEEN 🎭 US 47

462 31 24
                                        

Part - 47

അജു.. നിന്നെക്കൊണ്ട് പറ്റും.. സമാധാനത്തിൽ ഇരുന്ന് ആലോചിക്ക്... കിട്ടാതെ എവിടെ പോകാനാ.. ഞാൻ എന്നെ തന്നെ ഒന്നു മോട്ടിവേറ്റ് ചെയ്തു... വേറെ ഒന്നുമല്ല ദേവേട്ടനെ കാണാൻ വേണ്ടി.. ആളെ എങ്ങനെയെങ്കിലും ഇങ്ങോട്ടു കൊണ്ടുവരണം... അത് പക്ഷേ നേരിട്ടു പോയി ആ വെട്ടുപോത്തിനോട് പറഞ്ഞാ സമ്മതിക്കൂലല്ലോ...

അപ്പോ എന്തേലും കുറുക്കു വഴി വേണം.. അങ്ങനെയുള്ള കുറുക്കു വഴിയാ കുറേ നേരമായി ഞാൻ കിടന്നും ഇരുന്നും നിന്നുമൊക്കെ ആലോചിച്ച് കൂട്ടുന്നേ...

പക്ഷേ മരുന്നിനു പോലും ഒരെണ്ണം വരുന്നില്ല... അമ്മയോട് സോപ്പിട്ടു കാര്യം നടത്താം എന്ന് കരുതിയെങ്കിലും അമ്മയോട് പറയാൻ ചെറിയ ഒരു മടി... മ്മ്മ്... എന്തായാലും ഐഡിയ കിട്ടിയില്ലെങ്കിൽ അമ്മ തന്നെ ശരണം.. നോക്കാം... താഴേക്ക്‌ ഇതുവരെ പോയിട്ടില്ല...

ആ അച്ഛമ്മയെ കാണാൻ തന്നെ ഇഷ്ടമില്ല... അത്രക്കും വെറുത്തു.. അവരെ കാണുമ്പോൾ ദേവേട്ടന്റെ സങ്കടം നിറഞ്ഞ മുഖമാ ഓർമ വരുന്നേ..

"" ഡാ... ""

പെട്ടെന്നുള്ള അലർച്ചയിൽ ഞാൻ ഞെട്ടി കട്ടിലിൽ നിന്നും താഴേക്ക്‌ വീണു...
ഓർത്തിരുന്ന ചിന്തകളെ മനസ്സിൽ ഭദ്രമായി ഒതുക്കി വെച്ച് വീണിടത്തു നിന്നും എഴുന്നേറ്റു നോക്കി...മുൻപിൽ ഒരു ഇളിയോടെ നിൽക്കുന്ന മനുവിനെ കണ്ടതും പല്ലുകടിച്ചു ഞാനവനെ നോക്കി...


""എന്റമ്മോ.... മനുഷ്യനെ കൊല്ലാൻ വന്നതാണോ നീ... നിനക്കെന്താ ഭ്രാന്തായോ അലറിക്കൊണ്ട് വരാൻ... ""

ഞാൻ അവനോട്‌ ദേഷ്യത്തോടെ ചോദിച്ചു..

""സാധാരണ ഒറ്റക്കിരുന്നു സംസാരിക്കേം ചിരിക്കേം ചെയ്യുന്നവർക്കാ ഭ്രാന്ത് എന്നാ ഞാൻ കേട്ടിട്ടുള്ളെ...

അല്ലാതെ ഇത്തിരി ഒച്ചയോടെ സംസാരിക്കുന്നവർക്കല്ല... അങ്ങനെ നോക്കിയാൽ ഈ ചോദ്യം ചോദിക്കേണ്ടത് ഞാനാണ് മോനെ... ""

അവൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു... അവൻ അത് പറഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ച് കൂട്ടിയത് മുഴുവൻ ശബ്ദത്തിന്റെ അകമ്പടിയോടെ ആയിരുന്നെന്നു മനസിലായത്...

BETWEEN  💔 USCerita yang bikin terobses. Temukan sekarang