1.പാളിപ്പോയ തമാശ

3.7K 233 50
                                    


Hi, ആദ്യം തന്നെ ഒരു വലിയ Thanks☺. വേറൊന്നിനുമല്ല, ഈസ്റ്റോറി ഓപൺ ചെയ്തതിൽ .ഇതെന്റെ വാട്ട്പാഡിലെ ആദ്യത്തെ കഥയാണ്, അപ്പോൾ നിറയെ തെറ്റുകളൊക്കെ ഉണ്ടാകും, വായിക്കാൻ തുടങ്ങുമ്പോൾ തന്നെ ഈ പുസ്തകം നിങ്ങളെ അത്യാവശ്യം ബോറഡിപ്പിച്ചേക്കാം ;), പിന്നെ കുറച്ചങ്ങോട്ടേക്കെത്തുമ്പോൾ ശരിയാകുമായിരിക്കും.. ;)

ഇതിൽ കുറേ തെറ്റുകൾ ഉണ്ടാകും, ഞാൻ ആദ്യമായി മലയാളം ടൈപ്പ് ചെയ്തത് ഈ കഥയിൽ കൂടി ആണ്. അത് കൊണ്ട് തന്നെ ഫ്രീ ആകുമ്പോഴൊക്കെ ആ മിസ്റ്റേക്ക്സ് ഒക്കെ ഞാൻ എഡിറ്റ് ചെയ്ത് ക്ലിയർ ആക്കാനും ട്രൈ ചെയ്യുന്നുണ്ട്..So advance Sorry about that 😶

Lets start the story then, ;))



1.പാളിപ്പോയ തമാശ

"ഷെയിൻ ... എനിക്ക് ശ്വാസം കിട്ടുന്നില്ലാ.. "

ജെറി ആ കുളത്തിൽ കയ്യും കാലുമിട്ടടിക്കാൻ തുടങ്ങി. വെളളത്തിൽ അവൾ ചെറുതായ് താഴുവാൻ തുടങ്ങിയിരുന്നു..
അധികം താഴ്ച്ചയില്ലാത്ത കുളമാനെങ്കിലും ഒരു ഒമ്പത് വയസ്സുകാരിയുടെ കൊച്ചു ശരീരത്തെ വിഴുങ്ങുവാൻ മാത്രം അതിനു പ്രാപ്തിയുണ്ടായിരുന്നു.

കുളക്കരയിൽ നിന്ന് വെള്ളത്തിലേക്കും ജെറിയുടെ ഇടയ്ക്കിടെ ഉയര്ന്നും താഴ്ന്നും വരുന്ന മുഖത്തേക്കും പരിഭ്രമത്തോടെ നോക്കി ക്കൊണ്ട് അവൻ നിന്നു. ജെറിയെ എങ്ങനെ കുളത്തിന്റെ പുറത്തേക്കെത്തിക്കണമെന്നു അവനൊരു രൂപവും കിട്ടിയില്ല..
തനിക്ക് നീന്തുവാൻ അറിയില്ലല്ലോ എന്നൊർത്തവൻ പ്രയാസപെട്ടു. ഉച്ചവെയിലിൽ അവന്റെ മുഖവും ചെവിയുമൊക്കെ ഒരു പോലെ ചുവന്നിരുന്നു...

"ജെറി.. ജെറി... " അവനുറക്കെ നിലവിളിക്കാൻ തുടങ്ങി.
അധികം ആള്പാർപ്പിലാത്ത സ്ഥലമായിട്ടാകണം ജെറിയെ രക്ഷിക്കാൻ പറ്റിയ ഒരാളെ പോലും അവനു കാണാൻ സാധിച്ചില്ല...

ഷെയിനിന്റെ ഭയന്ന് വിളറിയ മുഖം കണ്ടപ്പോൾ കുളത്തിലുണ്ടായിരുന്ന ജെറി ക്ക് ചിരി പൊട്ടി. ആറു വയസ്സിൽ തന്നെ തന്റെ പപ്പ തനിക്ക് നീന്തൽ പഠിപ്പിച്ചു തന്നതു ഷെയിനിനു അറിയില്ല, അവളിതു വരെ അവനോടു പറഞ്ഞിട്ടുമില്ല. അത് മനപൂർവ്വമായിരുന്നു, കാരണം എങ്കിലല്ലേ ഷെയിനിനെ പറ്റിക്കുവാനാകൂ.പക്ഷെ...
പിന്നീട് സംഭവിച്ചത് അവൾ പ്രതീക്ഷിച്ചതെയില്ല..
രണ്ടും കൽപ്പിച്ച് ഷെയിനാ കുളത്തിലേക്കെടുത്തുചാടി. അത്ഭുതത്തോടെ ജെറിയവനെ നോക്കി. അവനവളുടെ അടുത്തേക്ക് തുഴഞ്ഞുവരുവാനും അവളുടെ കയ്യിലേക്ക് എത്തിപ്പിടിക്കാനും ശ്രമിക്കുവാൻ തുടങ്ങി...
പെട്ടെന്ന് ഒരു കളളചിരിയോടെ ജെറി കരയിലേക്ക് തുഴഞ്ഞുകയറി വിജയീഭാവത്തിലവനെ നോക്കി.

ഷേയിനിന്ടെ മുഖത്തപ്പോൾ ആദ്യം അത്ഭുതവും പിന്നീട് സങ്കടവും പിന്നെ ഭയവുമായി മാറിവന്നു. നീന്തലറിയാത്ത താൻ എങ്ങനെ കരയിലെത്തുമെന്നവൻ ഭയപ്പെട്ടു. അവൻ പതിയെ പതിയെ വെളളത്തിലേക്ക് താഴുവാൻ തുടങ്ങി.

"പറ്റിച്ചേ... പറ്റിച്ചേ... !"
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് വെളളം ഇറ്റിവീഴുന്ന വസ്ത്രത്തോടെ ജെറി തുളളിച്ചാടുവാൻ തുടങ്ങി.

"ജെറി... "
ഇത്തവണ ശ്വാസം കിട്ടാതെ കുളത്തിൽ നിന്നും നിലവിളിച്ചത് ഷെയിൻ ആയിരുന്നു. ജെറി പെട്ടെന്ന് തുള്ളിച്ചാടുന്നത് നിർത്തിയിട്ട് അവനെ നോക്കി കുസൃതിയോടെ പറഞ്ഞു..

"മതി ഷെയിൻ!.. ആക്ട്ചെയ്യുന്നത് നിർത്തിക്കോ.. ഞാനിനി വെള്ളത്തിൽ ചാടില്ല.. "

"ജെറി.. എനിക്ക്... "
ഷെയിൻ തനിക്ക് നീന്തുവാനറിയില്ലെന്ന കാര്യം അവളോട്‌ പറയാൻ ശ്രമിച്ചു. പക്ഷെ അവന്റെ ശരീരം താഴ്ന്നും പൊങ്ങിയും കൊണ്ടേയിരുന്നു. പായൽ പിടിച്ച ആ കുളത്തിലെ വെളളം അവന്റെ മൂക്കിലും വായിലുമായി കയറുവാൻ തുടങ്ങി. വിശാലമായ ആ വയലുകൾക്കിടയിലെ ഈ ഒറ്റപ്പെട്ട കുളത്തിൽ നിന്നും തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന് അവനുറപ്പിച്ചു. അവനപ്പോൾ ഷൊനയുടെ ചിരിക്കുന്ന മുഖവും ഡാഡിയുടെയും മമ്മിയുടെയും സ്നേഹം നിറഞ്ഞ നോട്ടവും ഓർമ്മ വന്നു. ജെറിയുടെ ഭയം നിറഞ്ഞ മുഖം അഥവാ അവന്റെ തോന്നലോ അവൻ കരയിലായി കണ്ടു. ഒരു അവസാന ശ്രമമെന്ന നിലയിലവനൊന്നു കൂടി ജെറിയെ വിളിക്കുവാൻ ശ്രമിച്ചു. പക്ഷെ അവന്റെ കാഴ്ച്ച മങ്ങുവാൻ തുടങ്ങിയിരുന്നു. തന്റെ ശരീരം വെളളത്തിലേക്ക് താഴ്ന്ന് പോകുന്നതവനറിഞ്ഞു......
........പിന്നെ ഇരുട്ട്................
............

***

സ്റ്റാർട്ടിംഗ് ഇഷ്ടമായെങ്കിൽ തുടർന്നു വായിച്ചോളൂ,☺ വോട്ടും കമന്റുമൊക്കെ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം! എന്നാലും ഈ വഴിക്ക് വന്നതല്ലേ, ഓരോ ചാപ്റ്റർ വായിക്കുമ്പോഴും ആ സ്റ്റാർ ഒന്ന് പ്രസ് ചെയ്താൽ നിങ്ങൾ ആരാണ് എന്നെങ്കിലും എനിക്ക് അറിയാമല്ലോ.😌😋...

P.S: ഒരു തവണ വേണ്ടാന്ന് വെച്ച് അൺപബ്ലിഷ് ചെയ്ത സ്റ്റോറി ആണിത് ,വീണ്ടും റീപബ്ലിഷ് ചെയ്തത് എന്ത് കൊണ്ടാണെന്ന് എനിക്ക് തന്നെ അറിയില്ല 🤗😶(Anyway thanks for taking your time)...

Extra note: I am not perfect, So do my writings *_*

Thank you!!!

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now