7. തിരിച്ചു വരവ് ...

1K 121 12
                                    

"താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ്... "

ആറാമത്തെ പ്രാവശ്യവും ലിസയുടെ ഫോണിൽ കൂടി ഈ ശബ്ദം കേട്ടപ്പോൾ ഒരു നെടുവീർപ്പോടെ ഞാൻ എന്റെ ഫോൺ ശക്തിയായി ടേബിളിൽ ഇട്ടു. പിറ്റെന്നു നാട്ടിലേക്ക് കൊണ്ട് പോകുവാനുളള പെട്ടിയിൽ ഡ്രെസ്സുകൾ അടുക്കി വെക്കുകയായിരുന്ന മമ്മി തലചെരിച്ച് എന്നെ തന്നെ ഒരുനിമിഷം നോക്കിയതിനു ശേഷം വീണ്ടും അടുക്കിവെക്കുന്നത് തുടർന്നു.

"ലിസാ...നിന്റെ ഫോൺ എടുക്ക്.. പ്ലീസ് എനിക്ക് നിന്നോട് സംസാരിക്കണം... "

ഞാൻ ലിസക്കൊരു ടെക്സ്റ്റ്‌ മെസ്സേജ് sent ചെയ്തു.

"എഴുന്നേറ്റത് മുതലേ ഫോണിൽ തന്നെയാണല്ലോ.. എന്താ കാര്യം ?"
മമ്മിയുടെ ചോദ്യം...

തലേന്ന് രാത്രിയിലെ കണ്ടത്തെലുകൾക്ക് ശേഷം രാവിലെ മുതലേ ഞാൻ FB ക്ക് മുമ്പിലായിരുന്നു. അത് വഴി ഷോന പഠിക്കുന്നത് ലിസയുടെ അതേ കോളേജിൽ ആണെന്ന് ഞാൻ മനസ്സിലാക്കി. കൂടാതെ ഷെയിൻ അതേ കോളേജിൽ ആണെന്നും,അങ്ങനെ നോക്കിയാൽ ലിസയുടെ graduation പാർട്ടി അവരുടെ കൂടി ആയിരിക്കുമെന്നും.. എന്റെ കണ്ടെത്തലുകൾ ഉറപ്പുവെക്കും വിധം "Can't wait for the graduation day" എന്ന രീതിയിൽ ഷെയിൻ അവന്റെ facebook wall ൽ പോസ്റ്റ്‌ ചെയ്തതായും ഞാൻ കണ്ടു.

വർഷങ്ങളോളം ഇല്ല എന്ന് കരുതിയ ഒരാൾ പെട്ടെന്ന് ജീവനോടെ ഉണ്ടെന്നു അറിയുമ്പോൾ ഉണ്ടാകുന്ന സകല ആശ്ചര്യവും ഇന്നലത്തെ ഉറക്കിൽ തന്നെ എനിക്ക് തീർന്നിരുന്നു.

ചിലപോ മനസ്സിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നിരിക്കണം.

"അതൊന്നുമില്ല, ഞാൻ വെറുതെ ഓരോന്ന് നോക്കലാ... "
ഞാൻ അശ്രദ്ധയോടെ മമ്മിക്കുത്തരം നൽകി.

മമ്മി വീണ്ടും എന്തോ ചോദിക്കുവാൻ ഒരുങ്ങിയതും എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

"Lisa calling "

"Finally..."
ആത്മഗതം ചെയ്തു കൊണ്ട് ഞാൻ ഫോൺ attend key പ്രസ് ചെയ്തു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now