48.Girl,will you be mine(2)THE END

2.1K 172 232
                                    

ജെറി ' S POV:

"നീ വണ്ടിയെടുക്കുന്നില്ലേ?" വീടിനു പുറത്തേക്കിറങ്ങവേ ഞാൻ ലിസയുടെ കയ്യിൽ കാർ കീ കാണാത്തത് കൊണ്ട് സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു. ജെയ് യെ പിക് ചെയ്യാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനൊരുങ്ങിയതാണ് ഞങ്ങൾ രണ്ട് പേരും.കക്ഷി മാം ഗ്ലൂറിൽ നിന്നും ഇന്നിങ്ങോട്ട് വരുന്നെന്ന് വിളിച്ചു പറഞ്ഞിരുന്നു.

" അതിന്റെ ആവശ്യമില്ല!," അവളുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിക്കുന്നുവെന്ന മട്ടിൽ ഗേറ്റിന്റെ ഭാഗത്തായിരുന്നു.

"പിന്നെ സ്റ്റേഷനിൽ എങ്ങനെയാ പോകുന്നേ?" , ഞാൻ അൽഭുതത്തോടെ അവളെ നോക്കി.

"എന്റെ ഒരു friend വരാമെന്ന് പറഞ്ഞിട്ടുണ്ട് .. "

"ഫ്രണ്ടോ?", ഞാനത് ചോദിക്കുമ്പോഴേക്കും ഒരു കാർ ഞങ്ങളുടെ ഗേറ്റ് കടന്നു ഉള്ളിലേക്ക് വരുന്നത് ഞാൻ കണ്ടു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആ പരിചിത രൂപത്തെ കണ്ടതും ഞാൻ നെറ്റി ചുളിച്ചു.

ഷെയിൻ ...

ഞാൻ ലിസയെ നോക്കിയപ്പോൾ അവളും ഷെയിനും പരസ്പരം നോക്കി ചിരിക്കുകയായിരുന്നു.എന്റെ സഹോദരിക്ക് ശരിക്കും അൽപം ബോധത്തിന്റെ കുറവുണ്ടെന്ന് അപ്പോൾ എനിക്ക് തോന്നി. പക്ഷെ അവന്റെ ഭാഗത്തേക്ക് ഒന്ന് കൂടി നോക്കിയതും എന്റെ ഉള്ളിൽ വന്ന ഫീലിംഗ് ഹാപ്പിനസ് ആണെന്ന് ഞാനറിഞ്ഞതും ഞാനതെന്റെ മുഖത്ത് നിന്നും മാറ്റാൻ പരമാവധി ശ്രമിച്ചു...

"Good evening jerry...", അവൻ മുന്നിലെ സീറ്റിൽ കയ്യെത്തിപ്പിടിച്ച് ഡോർ തുറന്ന് കൊണ്ട് പറഞ്ഞു.

ഞാൻ ആ സീറ്റിലേക്കും എന്റെ വശത്തായി നിൽക്കുന്ന ലിസയുടെ മുഖത്തേക്കും മാറി മാറി നോക്കി. അവൾ ചുണ്ടിലൊരു മന്ദഹാസവുമായി എന്നോട് കയറാനാഗ്യം കാണിച്ചു. ഞാനൊരു നിമിഷം സംശയിച്ചു നിന്നു..

Sheyin, My game is not over yet... പിന്നീട് ഉള്ളിലൊരു ചിരിയുമായി ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പിറകിലോട്ട് നീങ്ങി കാറിന്റെ ബാക്ക് സീറ്റ് ഡോർ തുറന്ന് അവിടെ കയറിയിരുന്നു. പണി പാളി എന്നർത്ഥത്തിൽ പരസ്പരം നോക്കി ഇളിഭ്യഭാവത്തിൽ നിന്ന എന്റെ സഹോദരിയുടെയും ഷെയ്നിന്റെയും മുഖങ്ങൾ കണ്ട് എനിക്ക് ഉറക്കെ ചിരിക്കാൻ തോന്നിയെങ്കിലും ഞാൻ നിയന്ത്രിച്ചു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now