ജെറിമിയ 's POV continues :-
ശീതീകരിച്ച എന്റെ മുറിയിലെ തണുപ്പെനിക്ക് താങ്ങാവുന്നതിനും അധികമായപ്പോൾ ബെഡ് സൈഡ് ടേബിളിൽ ഉളള ലാംപിന്റെ സ്വിച്ച് ഓൺ ചെയ്തതിനു ശേഷം AC യുടെ റിമോട്ടിനായ് ഞാൻ തിരയുവാൻ തുടങ്ങി. ഉറക്കച്ഛവടോടെയുളള കുറേ നേരത്തെ ശ്രമത്തിനു ശേഷം എന്റെ തലയിണകൾക്കിടയിൽ നിന്നും റിമോട്ട് എനിക്ക് കിട്ടി. Temperature ക്രമീകരിച്ചതിനു ശേഷം വീണ്ടും ഉറക്കിലെക്ക് തിരിച്ചു പോകുവാൻ ഞാൻ ശ്രമിച്ചു. ക്ലോക്കിൽ സമയം 2:15AM എന്ന് കാണിച്ചു. സീലിംഗ് നോക്കി അൽപനേരം വെറുതെ കിടന്നിട്ടും എന്ത് കൊണ്ടോ ഉറക്കമേന്നെ അനുഗ്രഹിച്ചതേയില്ല..
സ്വപ്‌നങ്ങൾ..., പ്രതേകിച്ച് ദുസ്വപ്നങ്ങൾ എന്നും എന്റെ കുടെ തന്നെ ഉണ്ടാകാറുണ്ട്..
ചെറുതായ സമയത്ത് ബെഡ്നടിയിലെ സാങ്കല്പ്പിക ഭീകരന്മാരും മുമ്പ് കണ്ടിട്ടുള്ള horrer സിനിമകളിലെ പ്രേതങ്ങളും ആയിരുന്നു എന്റെ സ്വപ്നത്തിലെ വില്ലന്മാരെങ്കിൽ ഇപ്പോഴത് വലിയ വലിയ ഇരുൾ നിറഞ്ഞ ഗർത്തങ്ങളും ആരോ എന്റെ പിറകിലായ് പിടിക്കുവാൻ വരുന്നതായുള്ള ഭയവുമൊക്കെയായ് മാറി വന്നു.
എന്നാൽ പോലും ഇപ്പോഴെന്നെ ഉറക്കിൽ നിന്നും എഴുന്നെൽപ്പിച്ച സ്വപ്നം എന്താണെന്ന് ഓർക്കുവാൻ എനിക്ക് കഴിഞ്ഞതെയില്ല.
പാതിരാക്ക് രണ്ടും മൂന്നും മണിക്കൊക്കെ വെറുതെ ഞെട്ടിയുണരുന്നത് ആരെങ്കിലും നമ്മുടെ മുഖത്തേക്ക് തുറിച്ച് നോക്കുന്നത് കൊണ്ടാണ് എന്ന് ഞാൻ എവിടെയോ വായിച്ചതായി പെട്ടെന്നെനിക്കൊർമ്മ വന്നു. ഭയം എന്നിൽ അരിച്ചു കയറുവാൻ തുടങ്ങി.
ലിസ ഇവിടെ ഉണ്ടായിരുന്നെങ്കിൽ..,
ഞാൻ വെറുതെ ആഗ്രഹിച്ച് പോയി...പൊതുവെ ഞാനൽപ്പം കൂടുതൽ പേടിക്കുന്ന കൂട്ടത്തിലാണ്. ജനലരികിലുളള കർട്ടൻ പാറിക്കളിക്കുന്നത്,അത് മുറിയിലെ ഫാനിന്റെ കാറ്റിലാണെന്ന് അറിഞ്ഞിട്ട് കൂടി എന്റെ പകുതി ധൈര്യം പോകുവാൻ തുടങ്ങി . പ്രേതങ്ങളും മറ്റു പേരറിയാത്ത ഭീകരജീവികളെയും കൊണ്ട് എന്റെ മുറി നിറയുന്നതായ് ഞാൻ ഭാവനയിൽ കാണുവാൻ തുടങ്ങി..
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...