Thanks to FragranceOfViolet
42.Hell is other People!
"ഹെലോ?"
" ഷെയിൻൻൻ, എന്റെ ലൈഫ് കംപ്ലീറ്റ് പോയെടാ... " ,മറുവശത്ത് മാത്യൂവിന്റെ നിലവിളിയാണ് അവനെ എതിരേറ്റത്.. മാത്യൂ ഏതാണ്ടൊക്കെ അങ്ങനെയാണ് പ്രതികരിക്കുക എന്നവന് ചെറിയ ഊഹമുണ്ടായിരുന്നു. ഈ വിവാഹലോചനയുടെ കാര്യം മാത്യൂവിന് സ്റ്റേറ്റ്സിൽ നിന്നും വരുന്നത് വരെ അറിയില്ലാന്നും...
"എന്ത് പറ്റി?", എങ്കിലുമവൻ ഒന്നുമറിയാത്ത ഭാവത്തിൽ അന്വേഷിച്ചു.
"പെങ്ങൾടെ പേരും പറഞ്ഞ്, കൂടെ എന്റെ എൻഗേജ്മെൻറും നടത്താനാ വീട്ടുകാരുടെ പ്ലാൻ ..ആ വർഗീസ് എന്റെ യുഎസിലെ ചുറ്റിക്കളികളൊക്കെ ഇവിടെ ക്രിത്യമായി അറിയിക്കാറുണ്ടത്രെ!, " മാത്യൂ ഒറ്റ ശ്വാസത്തിൽ പറയുന്നതും കേട്ടു ഷെയിൻ മിണ്ടാതെ നിന്നു.
"Good, Congratualations Mate, നല്ലൊരു പെൺകുട്ടിയെ തന്നെയായിരിക്കും നിനക്കവർ ചൂസ് ചെയ്തിട്ടുണ്ടാവുക. എനിക്കുറപ്പുണ്ട്." ,അവൻ എവിടെയും തൊടാത്ത മട്ടിൽ പറഞ്ഞു.
"പോടാ, അപ്പോൾ എന്റെ ഫ്രീഡം, എല്ലാം പോയീടാ.., എന്റെ യുഎസിലെ റെപ്യൂട്ടേഷനെ പറ്റി അറിഞ്ഞാൽ പെണ്ണിന്റെ വീട്ട്കാർ എല്ലാം വിട്ട് പോകും എന്ന് ഞാൻ കരുതി, ബട്ട് ഇപ്പോൾ ആ പെണ്ണിന്റെ ഫാദർ വിളിച്ചു. അവർക്ക് ഓക്കെയാണന്ന്.."
" നീയാ പെൺകുട്ടിയെ കണ്ടോ?", ജെറിയെ മാത്യൂവിന്റെ കൂടെ പോയിട്ട്, അവനല്ലാതെ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നിട്ടും ഷെയിൻ ശാന്തമായി ചോദിക്കാൻ ശ്രമിച്ചു.
" No Man, അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്... അവളെ കാണാൻ മറ്റന്നാൾ പോകാൻ പറഞ്ഞു. ഏതോ ഒരു റെസ്റ്റോറന്റിൽ..."
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...