40.ഒരു നീണ്ട ദിവസം

1.1K 130 82
                                    

"My hands,Your hands, Tied up Like two ships..Drifting Weightless,Waves try to break it...I'd do anything to save it.Why is it so hard to say it?
My heart,Your heart,Sit tight like book ends.
Pages Between us,Written with no end..So many words we're not saying,
Don't wanna wait 'til it's gone..
-strong-

be ready for a very loooong Chap...☺☺

40.ഒരു നീണ്ട ദിവസം

"എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല സർ... " ഷെയിൻ പെട്ടെന്ന് മറുപടി പറഞ്ഞു.

"i know, അപ്രതീക്ഷിതമായിട്ടാണ് എന്റെയീ ചോദ്യമെന്ന്.. ഷെയിൻ ഇപ്പോൾ ഒരു വിവാഹത്തിനു റെഡിയല്ല എന്നാണ് ഉത്തരമെങ്കിൽ മാര്യേജ് നമുക്ക് പോസ്പോണ്ട് ചെയ്യാം, നോ റഷ്! എനിക്കൊരു വാക്ക് തന്നാൽ മാത്രം മതി... "

"അതല്ല സർ... ", ഷെയിനൊന്ന് നിർത്തി ശ്വാസം വിട്ടു. 'സൂക്ഷിച്ചു സംസാരിക്കുക, ഫിലിപ്സ് സാറിന് നിന്നോട് വിരോധമൊന്നും തോന്നിപ്പിക്കരുത് ' അവൻ സ്വയം ഓർമ്മിപ്പിച്ചു.

... ജൂലിയ ഒരു നല്ല കുട്ടിയാണ്.ഒരാൾക്കു പോലും അവളെ വേണ്ടാന്ന് പറയാനാവില്ല, സാറിനെ പോലൊരു വലിയ മനുഷ്യന്റെ മകളാണെന്നത് തന്നെ അവളോടുളള എന്റെ ബഹുമാനം കൂട്ടുകയേയുളള... but ... " ,

" but?"

but she is not jerry...ഷെയിൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ ബോസിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവിടെ പ്രതീക്ഷ നിറഞ്ഞിരിക്കുന്നത് അവന് കാണാമായിരുന്നു. ഒരു നിമിഷം അവനു സ്വന്തത്തോട് തന്നെ അനിഷ്ടം തോന്നി.why me? എന്ത് കൊണ്ട് റജൂലിനോട് ചോദിച്ചൂടാ? അല്ലെങ്കിൽ മാത്യൂ?... അതിന്റെ ഉത്തരവും അവനു അറിയാമായിരുന്നു.

we all are the Same, but ഫിലിപ്സ് സർ തന്നോടാണെന്നും കൂടുതൽ താൽപര്യം കാണിച്ചിട്ടുളളത്,യുഎസിൽ വന്ന പാടെ അവന്റെ കഴിവുകൾ അറിയുന്നതിന് മുമ്പ് തന്നെ വലിയ വലിയ പ്രൊജക്ടിന്റെയൊക്കെ ഓവറോൾ ചാർജ് അവനെയായിരുന്നു അദ്ദേഹം ഏൽപ്പിച്ചിട്ടുണ്ടായിരുന്നു.'എനിക്ക് തന്നെ വിശ്വാസമുണ്ട്' എന്ന് അദ്ദേഹം അവനോട് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അവനിലുളള അതേ വിശ്വാസം കൊണ്ടായിരിക്കില്ലേ ഇപ്പോൾ ഫിലിപ്സ് സാർ തന്നോട് ഇങ്ങനെയൊരു അന്വേഷണം നടത്തുന്നത്.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now