"ഹായ്!! നല്ല രസമുണ്ട് കാണാൻ..."
ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ഷെയിനിനെ തട്ടിമാറ്റിക്കൊണ്ട് മുമ്പോട്ടേക്കോടി.
ഞങ്ങളുടെ മുമ്പിലുണ്ടായിരുന്നത് ഒരു കുഞ്ഞു കുളമായിരുന്നു. അറ്റത്തായി നിറയെ ആമ്പൽ പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു കൊച്ചുകുളം ! ആമ്പൽ പൂക്കൾ അത് വരെ ചിത്രങ്ങളിലും ടീവിയിലും മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... അതിനാൽ അവ കണ്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.ഞാൻ അത് പറിച്ചെടുക്കുവാനായി ആ ഭാഗത്തേക്കോടി കുളത്തിലേക്ക് പതിയെ കാലെടുത്തു വെച്ചു. പൊരിയുന്ന ചൂടായിരുന്നിട്ടും അതിലെ തണുത്ത വെള്ളത്തിന്റെ തണുപ്പ് എന്റെ കാലിലേക്ക് വരുന്നതും എൻജോയ് ചെയ്തു ഞാൻ മുന്നിലേക്ക് നീങ്ങി.ആറാം വയസ്സിൽ പപ്പയുടെ സഹായത്താൽ നീന്തൽ പഠിച്ച മുതലേ വെളളം എന്നത് എന്റെയൊരു കളിത്തോഴനെ പോലെയായിരുന്നു. എത്ര നേരമെങ്കിലും നീന്തി നടക്കാൻ എനിക്കിഷ്ടായിരുന്നു. ഇവിടെ ഇങ്ങനെയൊരു സ്ഥലം കാണിച്ചു തന്നതിൽ ഷെയിനിനോട് എന്റെ കുഞ്ഞു മനസ് നന്ദി പറഞ്ഞു.ഒരു നിമിഷം ഷെയിനിന്റെ കാര്യമേ ഞാൻ മറന്നിരുന്നു. പക്ഷെ,
"അയ്യോ, ഈ കുളത്തിൽ മുതല ഉണ്ട്, ഇറങ്ങല്ലേ.... "
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...