47.Girl,will you be mine?(1)

1.3K 121 58
                                    

Don't wanna break your heart,Wanna give your heart a break..
I know you're scared it's wrong,Like you might make a mistake..
There's just one life to live..
And there's no time to wait, to wait
So let me give your heart a break, give your heart a break..

-Give your heart a break-

47.Girl,will you be mine?(1)

ജെറി ' s POV :-

രാവിലെ എഴുന്നേറ്റത് മുതലേ എന്തോ സംഭവിക്കാൻ പോകുന്നത് പോലുളള ഫീലിംഗ് .... എനിക്കെന്തോ ഭയം തോന്നാൻ തുടങ്ങി. ഇന്നും എന്റെ ദിവസം തുടങ്ങിയത് സാധാരണ മട്ടിൽ തന്നെയാണ്. എഴുന്നേൽക്കുന്നു, കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു അങ്ങനെയങ്ങനെ.....

ഒരേയൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ എന്റെ ഡയരി മാത്രം എനിക്കിനിയും കണ്ടെത്താൻ പറ്റിയിട്ടില്ല എന്നാണ്. ഇനിയിപ്പോൾ അത് എന്റെ വീട്ടിലെ ആരോടെങ്കിലും കണ്ടോ എന്ന് ചോദിച്ചാൽ അവരൊക്കെ ഉടൻ കൈ മലർത്താനും തുടങ്ങും.... അവർക്കറിയില്ലല്ലോ എനിക്കാ പുസ്തകം എത്ര വിലപ്പെട്ടതാണെന്ന്...

" നീ എന്റെ ഫോൺ കണ്ടോ?", ലിസയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ പെട്ടെന്ന് ഞെട്ടിയത്. എന്റെ മുമ്പിലെ ടെലിവിഷൻ ഓണിലായിരുന്നു.പക്ഷെ അതിലൊന്നുമല്ലായിരുന്നു എന്റെ മനസ്സും എന്റെ കണ്ണുകളും....

"ഞാൻ കണ്ടില്ല .... ",

"ശെടാ ,എന്നാലും അതെവിടെ പോയി ...? " അവൾ തിരച്ചിൽ തുടർന്നു കൊണ്ട് തനിയെ പറയുന്നത് ഞാൻ കേട്ടു.

ഞാൻ ലിസയെ തന്നെ നോക്കി നിന്നു.കഴിഞ്ഞ രണ്ട് ദിവസമായി ലിസ തന്റെ ഫോൺ കയ്യിൽ നിന്നും മാറ്റുന്നത് ഞാൻ കണ്ടിട്ടേയില്ല, അവളാരുടെയോ കാൾ പ്രതീക്ഷിക്കുന്നത് പോലെ, ജെയ്യുടെതായിരിക്കും... കാരണം നാളെ കക്ഷി മാംഗ്ലൂരിൽ നിന്നും തിരിച്ചു വരുന്നുണ്ടെന്ന് അവളെന്നോ പറഞ്ഞതായി എനിക്കോർമ്മ വന്നു....

"ക്ലിംഗ്, ക്ലിംഗ്!...",

കാളിംഗ് ബെല്ലിന്റെ ഉച്ചത്തിലുളള ശബ്ദം കേട്ടതും ഞാനും എന്റെ സഹോദരിയും മുഖത്തോട് മുഖം നോക്കി.

"Grands ആയിരിക്കും...., നീ പോയി വാതിൽ തുറന്ന് കൊടുക്കുമോ?",

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now