i am dedicating this chapter to my cuzn RiFzZz ...wishing u a wonderful b'day in advance Rifaa..(its on july 28th)
36. His princess(3)
"ഹെലോ?"
"എന്താടാ നിന്നെയൊന്ന് കിട്ടണമെങ്കിൽ എത്ര തവണയാ വിളിക്കേണ്ടത്?" മറുവശത്ത് നിന്നും തന്റെ സുഹൃത്തിന്റെ മടുപ്പോട് കൂടിയുളള സ്വരവും കേട്ട് ഷെയിൻ വണ്ടിയിൽ ചാരി നിന്നു.നേരത്തെ നിഷാനെ തിരികെ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചതേയില്ലല്ലോ എന്ന് അപ്പോഴാണവൻ ഓർത്തത്.
"സോറിഡാ, ഞാൻ വിളിക്കാൻ വിട്ട് പോയി... " ഷെയിൻ ആത്മാർത്ഥതയോടെ തന്നെ അവനോട് ക്ഷമാപണം ചെയ്തു.
" ഉം, അത് വിട്... നിന്റെ സ്റ്റെപ്പിനി പോയാ?"
" എന്ത്?" ഷെയിൻ കണ്ണുമിഴിച്ചു.
"സോറി സോറി ,നിന്റെ ഡെസ്റ്റിനി പോയോന്ന്?"
എന്ന് തൊട്ട് ഷെയിനിനു ജെറിയോട് താൽപര്യം ഉണ്ടെന്ന് നിഷാൻ മനസ്സിലാക്കിയോ, അന്ന് മുതൽ നിഷാൻ ജെറിക്കിട്ട ഇരട്ടപ്പേരാണ് 'ഡെസ്റ്റിനി ''... വേറൊന്നും കൊണ്ടല്ല, കോളേജിൽ വെച്ച് നിഷാൻ, ഷെയിനിനോട് താൽപര്യമുളള ഏത് പെണ്ണിനു വേണ്ടി ഹംസപ്പണി ചെയ്താലും ഷെയിൻ നടത്തുന്ന ഒരു പ്രസംങ്കം ഉണ്ട്..
"എനിക്ക് വേണ്ടിയുള്ള പെണ്ണ് എനിക്ക് മുമ്പിൽ എത്തിയാൽ അതുടൻ ഞാനറിയും, അവളുടെ രൂപം കൊണ്ടോ സംസാരം കൊണ്ടോ ഞാനവളെ ശ്രദ്ധിക്കാൻ ഇടവരരുത്, മറിച്ച് ആദ്യനോട്ടത്തിൽ തന്നെ അവളോടെനിക്കൊരു കൗതുകം കലർന്ന താൽപര്യം തോന്നണം ...അവളൊരു ബുദ്ധിജീവിയാകണോന്നില്ല എനിക്ക്, പകരം അവളോടപ്പമുള്ള ഓരോ നിമിഷവും എനിക്ക് പിന്നീടോർത്ത് ചിരിക്കാനുളള നല്ല ഓർമ്മകളായിരിക്കണം, എന്നെ മിസ്റ്റർ പെർഫെക്ടായി പ്രതീക്ഷിക്കാതെ എന്നെ ഞാനായി കാണുന്ന ഒരു പെൺകുട്ടി... only that girl can be my destiny, She will be my Princess,the rest of my life..."
ഇതോരോ തവണ കേൾക്കുമ്പോഴും നിഷാനവനെ കളിയാക്കും, അങ്ങിനെയൊരുത്തിയെ ഷെയിനീ ജന്മത്തിൽ കാണാൻ പോക്ന്നില്ലാന്ന് പറഞ്ഞിട്ട്... ഷെയിനിനും ചിലപ്പോഴൊക്കെ അങ്ങിനെ തോന്നിയിട്ടുണ്ടായിരുന്നു, ജെറിയെ ആദ്യമായി കാണും വരെ... തന്റെ നേർക്കുണ്ടായിരുന്ന ജെറിയുടെ ആകാംക്ഷ കലർന്ന ആ ഒരു നോട്ടമായിരുന്നല്ലോ ആദ്യമായി അവനിൽ കൗതുകം ജനിപ്പിച്ചത്...
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...