19. ഷെയിനിന്റെ വീട്ടിലേക്ക്

981 114 34
                                    

പക്ഷെ അവർ പരസ്പരം തുറിച്ച് നോക്കുന്നത് തുടർന്നു.

"നിർമ്മലാന്റിയെ മമ്മിക്ക് അറിയുമോ?"
ലിസ അവരുടെ ഇടയിലുളള നിശബ്ദത തകർത്ത് കൊണ്ട് ചോദിച്ചു.

"നിമ്മി എന്റെ ക്ലാസ്സ്മേറ്റ്ആയിരുന്നു... "
മമ്മി ഷെയിനിന്റെ മമ്മിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അത്ഭുതത്തോടെ പറഞ്ഞു.

"അപ്പോൾ ലിസയുടെ മമ്മി, ടെസ്സ... ഊഹ്... So you are lisa's mother.. God... Its surprising!!"
ഷെയിനിന്റെ മമ്മി സന്തോഷത്തോടെ ഞങ്ങളുടെ മമ്മിയെ നോക്കി പറഞ്ഞു.

"എത്ര നാളായി നമ്മൾ കണ്ടിട്ടു... അല്ലേ നിമ്മി... but you are still the same,അൽപം തടി വെച്ചിട്ടുണ്ട് എന്നല്ലാതെ നിനക്ക് ഒരു മാറ്റവും ഇല്ല..."

മമ്മി ആവേശത്തോടെ ചിര പരിചിതരോടെന്ന പോലെ അവരോടു സംസാരിക്കുന്നത് കേട്ട ഞാനും ലിസയും കണ്ണുമിഴിച്ച് അവരെ രണ്ട് പേരെയും നോക്കുന്നത് തുടർന്നു.

"നീയും അങ്ങനെ തന്നെ, ചെറുതായല്ല അൽപം വലിയ രീതിയിൽ തന്നെ തടി വെച്ചിട്ടുണ്ട്... "

അവർ രണ്ട് പേരും പൊട്ടിച്ചിരിച്ചു.

"Stop.. !"
പെട്ടെന്ന് ലിസയുടെ ശബ്ദം കേട്ട അവർ രണ്ട് പേരും ഞങ്ങളുടെ ഭാഗത്ത് നോക്കി.

"എന്താ?"
മമ്മി അവളെ നോക്കി.

"ഇവിടെ എന്താ നടക്കുന്നത്? ഷോനയുടെ മമ്മിയെ, മമ്മിക്ക് എങ്ങനെ അറിയാം?"

"ഞാൻ പറഞ്ഞില്ലേ ഞങ്ങൾ high school കഴിയും വരെ ഒരുമിച്ചാ പഠിച്ചത്... But നീ എന്താ ചോദിച്ചത്, ഷോനയുടെ മമ്മിയോ!"

മമ്മി പുരികം ചുളിച്ച് കൊണ്ട് അവളെയും നിർമ്മലാന്റിയേയും മാറി മാറി നോക്കി.

"അതെയെടി ടെസ്സ, ലിസയുടെ ഫ്രണ്ട് ഷോന എന്റെ മോളാണ്... "
അവർ മമ്മിയുടെ സംശയം തീർത്ത്‌ കൊണ്ട് മറുപടി പറഞ്ഞു.

"Oh വെറുതെയല്ല ഷോനയെ കണ്ടപ്പോൾ എനിക്ക് നിന്നെ ഓർമ്മ വന്നത്... graduation program ന് നീ ഉണ്ടായിരുന്നില്ലേ?"

ഒരു സുഹൃത്തിനെ കാണാനായിOnde histórias criam vida. Descubra agora