ദുബൈ,
Jerimiya's Point of view(POV):"നീ വന്നേ തീരൂ.. ഈ പ്രാവശ്യവും നീ വന്നില്ലെങ്കിൽ ഇനി ഞാൻ നിന്നോട് സംസാരിക്കില്ല.. "
ഫോണിൽകൂടി എന്റെ സഹോദരി ലിസയുടെ വാശി നിറഞ്ഞ സ്വരവും കേട്ട്കൊണ്ട് ഒരു മൂളിപ്പാട്ടുമായ് ഞാൻ കിച്ചണിലേക്ക് നടന്നു.
"ലിസാ.. പ്ലീസ്, നിനക്ക് വേറെ എന്ത് വേണെമെങ്കിലും ഞാൻ ചെയ്തു തരാം.. സെറയുടെ b'day ക്കുളള ഈ സർപ്രൈസ് പാർട്ടി ഞങ്ങൾ മുമ്പേ പ്ലാൻ ചെയ്തുപോയ്.. ", ഞാൻ ഇതിനായ് മുമ്പ് പ്രാക്ടീസ് ചെയ്തു വെച്ച അതേ വാക്കുകൾ അവളോടായ് പറഞ്ഞു.
ലിസയോടു കളളം പറയുമ്പോൾ സാധാരണ വരുന്ന ആ ചെറിയ കുറ്റബോധംഎന്നിൽ നിറഞ്ഞു.കിച്ചണിൽ ടേബിളിലിരുന്ന് morning tea കുടിക്കുകയായിരുന്ന പപ്പയും മമ്മിയും എന്റെ സ്വരം കേട്ട് ആരാ എന്നർത്ഥത്തിൽ എന്നെ നോക്കി. ലിസ എന്ന് ഞാൻ വാ കൊണ്ട് ആഗ്യം കാണിച്ചു. ഇന്ന് വെളളിയാഴ്ച ലീവ് ആയത് കൊണ്ടായിരിക്കണം പപ്പ തിരക്കൊന്നുമില്ലാതെ മെല്ലെ ചായ കുടിക്കുന്നത് കണ്ടു. ഞാൻ ഫോൺ സ്പീക്കർ മോഡിലാക്കി.
"I don't want anything, നീ ഈ ഫങ്ങ്ഷന് വന്നേ തീരു, നിനക്ക് എന്നെക്കാളും വലുതാണോ നിന്റെ കൂട്ടുകാർ.. " ലിസയുടെ ശബ്ദത്തിൽ പരിഭവം നിറഞ്ഞിരുന്നു.
സഹായിക്കണമെന്ന ഭാവത്തിൽ എന്നേ നോക്കി ചിരിക്കുകയായിരുന്ന മമ്മിയെ ഞാൻ നോക്കി. പക്ഷെ നിങ്ങളായി നിങ്ങള്ടെ പാടായി എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് മമ്മി ബേസിനരികിലേക്ക് നടക്കുകയാണഉണ്ടായത്. ലിസയുടെ graduation party ആണ് നെക്സ്റ്റ് വീക്ക്. അവർ രണ്ടുപേരും പോകാനുള്ള ടിക്കറ്റ്സ് ഒക്കെ റെഡിയാക്കിട്ട് നില്ക്കുകയാണ്. എന്നെത്തെയും പോലെ ഇത്തവണയും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി നാട്ടിലേക്കുള്ള ഈ യാത്രയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.
"എന്റെ ലൈഫിലെ പ്രധാനപ്പെട്ട ഒരു ദിവസമാ അന്ന്. സെറയെ വിളിച്ചു ഞാൻ പറയാം. നീ വരാൻ റെഡിയാകൂ..." ലിസ തുടർന്നു.
Teacups വെച്ച സ്റ്റാൻഡിൽ നിന്നും ഒരു കപ്പെടുത്ത് ജഗ്ഗിലുള്ള ചായ എന്റെ കപ്പിലെക്കൊഴിക്കവേ ലിസയോടു എന്ത് പറഞ്ഞാണ് ഒഴിഞ്ഞുമാറുക എന്ന് ഞാനാലോചിച്ചു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...