"ശെടാ... ഇനി ഇപ്പൊ എന്ത് ചെയ്യും,നേരം രണ്ട് മണി ആകാറായി.."
അങ്കിൾ വാച്ചിൽ നോക്കിക്കൊണ്ട് അക്ഷമയോടെ പറഞ്ഞുഞാൻ ഒന്നും മിണ്ടാതെ നിരന്നു നിൽക്കുന്ന വണ്ടികളും ഇടയിൽ കൂടി മുമ്പിലേക്ക് കയറാൻ ശ്രമിക്കുന്ന മറ്റുളള ഇരുചക്രവാഹനങ്ങളേയും നോക്കി വെറുതെയിരുന്നു.
"Who lets the dogs out,
woof woof woof woof...!Who lets the dogs out,
woof woof woof woof...!"ഭയങ്കര ശബ്ദത്തോടെ ഉളള പാട്ട് കേട്ട ഞാൻ എവിടെ നിന്നാണ് അതെന്നറിയാൻ മൂക്ക് ചുളിച്ചു കൊണ്ട് ചുറ്റൊടും നോക്കി. അങ്കിൾ ഒരു നെടുവീർപ്പോടെ ജീൻസ് പോക്കറ്റിൽ നിന്നും മൊബൈൽ എടുക്കുന്നത് ഞാൻ കണ്ടു .
ഓഹ്, അങ്കിളിന്റെ ഫോൺ ആയിരുന്നോ....
ഞങ്ങളുടെ വശത്തുണ്ടായിരുന്ന റിക്ഷയിൽ ഇരിപ്പുണ്ടായയിരുന്ന രണ്ട് സ്ത്രീകളും അങ്കിളിനെയും ഫോണിലേക്കുംതുറിച്ച് നോക്കി,
"എന്തൊരു റിംഗ് ട്യൂണാ അങ്കിൾ, ഞാൻ ഞെട്ടിപ്പോയല്ലോ .. "
ഞാൻ കളിയാക്കിക്കൊണ്ട് അങ്കിളിനോട് പറഞ്ഞു ."ഹിഹി... ഒരു വറൈറ്റി ഒക്കെ വേണ്ടേ!"
അങ്കിൾ മൊബൈൽ എടുത്ത് ആരാ വിളിക്കുന്നത് എന്ന് നോക്കി."ഹഹാ, ഇതാണോ വറൈറ്റി... നല്ല ബെസ്റ്റ് song സെലെക്ഷൻ!"
"ശുശ്..വീട്ടീന്നാ, നമ്മളെ കാണാഞ്ഞിട്ട് വിളിക്കുവാകും,നീയൊരു കാര്യം ചെയ്," അങ്കിൾ തിരിഞ്ഞു നോക്കി ഫോൺ എന്റെ കയ്യിൽ തന്നു, ശേഷം തുടർന്നു, "നീ അറ്റൻഡ് ചെയ്തിട്ട് നമ്മൾ എത്താറായെന്ന് പറ, ഞാൻ drive ചെയ്യുവാന്നും... "
"ഉം.. "
ഞാൻ മൂളലോടെ answer കീ സ്ലൈഡ് ചെയ്തു."നിവീ, നിങ്ങളെന്താ വരാത്തതെന്നു ചോദിക്കുന്നു മമ്മി,"
ഫോണിൽ കൂടി കേട്ടത് ലിസയുടെ ശബ്ദം ആയിരുന്നു."ഞങ്ങൾ വരുന്ന വഴിയിലാ, ദാ ഇപ്പോൾ എത്തും.. "
അങ്കിൾ പറയാൻ പറഞ്ഞത് ഞാൻ ആവർത്തിച്ചു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...