15.മിയയുടെ അബദ്ധങ്ങൾ...

1K 117 22
                                    

ഞാനവനെ ചോദ്യഭാവത്തിൽ നോക്കി, ഞാനവനെ കുറിച്ചാണ് ആലോചിച്ഛതെന്നു അവനു മനസ്സിലായിക്കാണ്‌മോ എന്തോ...

"അവൾ എവിടെ?"
അവൻ എന്നോട് ചോദിച്ചു.

"ആര്?"
ഞാൻ കണ്ണു മിഴിച്ചു.

"ഷോന, അവൾ നിങ്ങളുടെ കൂടെയല്ലേ ഉണ്ടായിരുന്നത്.. ?" അവൻ മടുപ്പോടെ എന്നെ നോക്കി.

"അവരോ... ദാ അവിടെയുണ്ട്... "

ഞാൻ കുറച്ച് മുമ്പ് നേഹ പോയ ആ ഭാഗത്തേക്ക് എന്റെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

പണ്ട് അറിയുമെങ്കിലും ഇപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ഷേയിനിനോട്‌ സംസാരിക്കുമ്പോൾ പൂർണ്ണമായും അപരിചിതനോട് സംസാരിക്കുമ്പോൾ തോന്നുന്ന feeling ആണ് എനിക്ക് വന്നത്. ആ പഴയ കൂട്ടുകാരനെ കഴിഞ്ഞ ഒമ്പത് വർഷത്തെയെന്ന പോലെ എനിക്കിന്നും മിസ്സ്‌ ചെയ്യുന്നത് പോലെ, എന്റെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത് അതേ കൂട്ടുകാരനായിട്ട് കൂടി....

"ഹലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഹലോ... എവിടെ?"
ഒരിക്കൽ കൂടി ഷെയിൻ എന്റെ ശ്രദ്ധയെ തിരിച്ചുകൊണ്ട് വന്നു.

"അവി...... "
പക്ഷെ ഞാൻ ചൂണ്ടിക്കാട്ടിയ ഭാഗത്ത് അവരില്ല എന്ന് കണ്ട ഞാൻ നെറ്റി ചുളിച്ചു.

"ശെടാ... ഇവളിതെവിടെ പോയി... "

എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് കണ്ട ഷെയിൻ ഷോപ്പിന്റെ മറ്റു ഭാഗത്തേക്ക് നീങ്ങി. ലിസയെ കാണാത്ത പരിഭ്രമത്തിൽ ഞാനും അവന്റെ തൊട്ടു പിറകിലായി നടന്നു. കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം അവൻ ദേഷ്യത്തോടെ നിലത്ത് കാലുകൾ അമർത്തിച്ചവിട്ടി ക്കൊണ്ട് തിരിഞ്ഞു നിൽക്കവേ , അവന്റെ നേരെ പിറകിലായി അവന്റെ കൂടെ തിരയുകയായിരുന്ന എന്റെ തലയിൽ അവന്റെ മുഖം വെച്ചിടിച്ചു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now