ഇത് ശരിയാവില്ല, ഇതെങ്ങനെയെങ്കിലും തടഞ്ഞേ തീരു...വണ്ടിക്കടുത്തെക്ക് നടക്കവേ ഞാനലോചിച്ചു...
ഇന്നത്തെ അവന്റെ മുമ്പിലുള്ള എന്റെ ഇത്രയൊക്കെ പൊട്ടത്തരങ്ങൾക്ക് ശേഷം ഇനിയവന്റെ വണ്ടിയിൽ അവനെയും കണ്ടു കൊണ്ട് പോകുന്നത് എനിക്കാലോചിക്കാനെ പറ്റിയില്ല.
"ലിസ...വേണ്ടാന്നു പറ... "
ഞാനവളെ nudge ചെയ്തുകൊണ്ട് ഷോനക്ക് കേള്ക്കാൻ പറ്റാത്ത സ്വരത്തിൽ പറഞ്ഞു."അവൾ കേൾക്കേണ്ടെ... ? "
ലിസ ഷോനയുടെ നേർക്ക് കണ്ണുകൾ പായിച്ചു കൊണ്ട് മറുപടി പറഞ്ഞു."Shut up JerrZz..!!ഷെയിനിനെയും നോക്കി ക്കൊണ്ട് പോകാൻ എന്ത് രസമുണ്ടാകും.... ഹുഹു.. !"
വീണ്ടും ലിസയോട് എന്തെങ്കിലും പറഞ്ഞു ഈ യാത്ര തടയാനോരുങ്ങിയ എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് നേഹ ഇടയ്ക്കു കയറി...
ഈ പെണ്ണിന് ശരിക്കും എന്തോ കൂടുതൽ ഉണ്ട്... ഞാൻ ഈർഷ്യത്തോടെ ചിന്തിച്ചു.
"ഷെയിൻ, പോകുന്ന വഴിയിൽ നമുക്കിവരെ ഇറക്കിക്കൊടുത്തിട്ടു പോകാം, ഓക്കേ?" വണ്ടിക്കരികലെത്തിയ ഷോന ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റീരിയൊയിൽ പ്ലേ ചെയ്യുകയായിരുന്ന പാട്ടിനു വിരൽ കൊണ്ട് താളം പിടിക്കുകയായിരുന്ന ഷെയിനിനെ നോക്കി പറഞ്ഞു.
അവൻ വേണ്ടാ എന്ന് പറയണേ എന്ന് ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. അതിനിടെ മുമ്പ് ഞാൻ കാരണം അവന്റെ വണ്ടിയിലായ സ്ക്രാച്ചിന്റെ ഭാഗത്തേക്ക് നോക്കാൻ ഞാൻ മറന്നില്ല. അവിടെ ഇപ്പോൾ അതിന്റെ അടയാളം പോലും ഉണ്ടായിരുന്നില്ല. ശരിയാക്കിയിട്ടുണ്ടാകും...... ഞാൻ സമാധാനിച്ചു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...