44. സുഹൃത്ത് : (

1.1K 133 79
                                    

അതേ സമയം,

ന്യൂജഴ്സി,

ഷെയിൻ :-

"കോഫിയും മുമ്പിൽ വെച്ച് സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായല്ലോ, എന്ത് പറ്റി ഷെയിൻ?",

"കോഫിയും മുമ്പിൽ വെച്ച് സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായല്ലോ, എന്ത് പറ്റി ഷെയിൻ?",

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജൂലിയുടെ സ്വരം കേട്ടതും ഷെയിൻ തലയുയർത്തി നോക്കി. തന്റെ എതിർവശത്തുളള ചെയറിൽ അവളിരിക്കുന്ന കാര്യം അവൻ ശ്രദ്ധിച്ചത് തന്നെ അപ്പോഴായിരുന്നു. കോഫി ഓർഡർ ചെയ്തതും അവളായിരുന്നു. ഇന്നത്തെ ദിവസം സമമായ ദുഖമാണ് തങ്ങളിരുപേർക്കുമെന്ന് അവൾക്കറിയില്ലെങ്കിലും അവനറിയാം, തങ്ങൾ രണ്ടു പേരും സ്നേഹിക്കുന്നവരുടെ വിവാഹ നിശ്ചയ ദിവസം....

മാത്യുവിനോടു ജൂലിക്കുള്ള ഇഷ്ടം എത്രത്തോളമെന്നവനറിയില്ല. പക്ഷെ മനസ്സിൽ സ്വന്തമെന്ന് കരുതിയ ആളെ മറ്റൊരാളുടെ കൂടെ കാണുമ്പോഴുളള വേദന എല്ലാവർക്കും ഒരു പോലെയാകാമല്ലോ...

" ഒന്നുമില്ല, just thinking about today's works," അവൻ അലക്ഷ്യമായി മറുപടി പറഞ്ഞു."Are you okay juli?",

"i am fine sheyin ,പിന്നെ ചില ഇഷ്ടങ്ങൾ ഉള്ളിലടക്കി വെക്കാനേ കൊള്ളൂ...",

വിഷാദം നിറഞ്ഞ ചിരിയോടെ ജൂലി പറയുന്നതും കേട്ട് അവൻ തന്റെ കോഫീ എടുത്ത് അൽപാൽപമായി കുടിക്കാൻ ആരംഭിച്ചു. ഓഫീസിൽ നിന്നും നിഷാനോട് പോലും പറയാതെ ലീവെടുത്ത് നേരത്തെ വന്നിരുന്നതാണവൻ ഈ ഷോപ്പിൽ, ഒറ്റക്കിരിക്കാൻ തോന്നുമ്പോഴൊക്കെ അവൻ വരുന്നയിടം ആണിത്, യാദർശ്ചികമായാണവനിന്ന് ജൂലിയെയും അവിടെ വെച്ച് മീറ്റ് ചെയ്തത്.അവർ തമ്മിൽ അധികമൊന്നും സംസാരിച്ചതേയില്ല, കാരണം കൂടുതൽ സമയവും അവർ ഇരുവരും സ്വന്തം സ്വന്തം ചിന്തകളിലായിരുന്നു....

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now