17. Our Trouble Uncle!

1K 123 29
                                    

വരാന്തയിലൂടെ വീട്ടിനുളളിലേക്ക് കയറവേ ലിസയുടെ പെട്ടെന്നുളള ഭാവമാറ്റത്തിന്റെ കാരണം ഏതാണ്ടൊക്കെ എനിക്ക് മനസ്സിലായി.

കാരണം അവിടെ വരാന്തയിലെ കൗച്ചിൽ, അന്ന് ലിസയുടെ graduation പാർട്ടിക്ക് അവളെനിക്ക് പരിചയപ്പെടുത്തി തന്ന ജേസൺ, പിന്നെ വേറെ രണ്ട് മുതിർന്ന ആണുങ്ങൾ... പിന്നെ പപ്പയും കൂടെ നിവിൻ അങ്കിൾ, അവരൊക്കെ ഇരുന്നിട്ടുണ്ടായിരുന്നു.

എന്റെ പപ്പയുടെ ഏറ്റവും ഇളയ അനുജനാണ് നിവിൻ അങ്കിൾ, ട്രിവാൻട്രത്തോ മറ്റോ work ചെയ്യുന്നതാണെന്നാണ് മുമ്പ് എപ്പോഴോ മമ്മി പറഞ്ഞതായി എന്റെ ഓർമ്മ. വിവാഹം കഴിഞ്ഞിട്ടില്ല, grands നിവിൻ അങ്കിളിനു പറ്റിയ പെണ്ണിനുളള അന്വേഷണത്തിലാണ്...

ഇന്ന് ഞങ്ങൾ പുറത്ത് പോയസമയത്ത് വന്നതാകണം അങ്കിൾ, ഞാൻ ഊഹിച്ചു.

ഞങ്ങൾ ഉളളിലേക്ക് കയറുന്നത് കണ്ട അവരെല്ലാവരും ഞങ്ങളെ നോക്കി ചിരിച്ചു. ലിസ,ജേസണ് നേർക്ക് അത്ഭുതത്തോടെ നോക്കവേ, നിവിൻ അങ്കിൾ കണ്ണുകൾ ചുളിച്ച് കൊണ്ട് സംശയത്തോടെ എന്നെ നോക്കി... അങ്കിളിനു എന്നെ മനസ്സിലായില്ലെന്ന് ആ നോട്ടം കണ്ടപ്പോഴേ എനിക്ക് തോന്നി. അവരൊക്കെ എന്നെ കണ്ടിട്ടു എത്രയോ നാളുകളായി..മമ്മിയുടെ whatsapp ഫാമിലി ഗ്രൂപ്പിൽ ഇവരുടെയൊക്കെ ഫോട്ടോസ് ഞാൻ കാണാറുളളത് കൊണ്ട് അങ്കിളിനെ മനസ്സിലാക്കാൻ എനിക്ക് വലിയ പ്രയാസം തോന്നിയില്ല. പിന്നീട് എന്നെ മനസ്സിലായെന്ന മട്ടിൽ അങ്കിൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് അകത്തു കയറി. അവിടെ മമ്മിയും grandma യും കൂടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.ലിസ ആ സ്ത്രീയെ കണ്ടപാടെ പരിചയഭാവത്തിൽ ചിരിച്ചു.

"മമ്മ എപ്പോഴാ വന്നത്?"
അവൾ അവരുടെ അടുത്തായി നടന്നു കൊണ്ട് ചോദിച്ചു.

"കുറച്ച് സമയമായി... "
അവർ പുഞ്ചിരിയോടെ മറുപടി നൽകി.

"ഓഹ്... "

Grandma യും മമ്മിയും ലിസയെ പുഞ്ചിരിയോടെ നോക്കുവാൻ ശ്രമിച്ചെങ്കിലും അവരുടെ മുഖം നിറയെ സംശയം നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now