34. Good by Sheyin

1.2K 141 41
                                    

" ഒന്നുമില്ലാ, its just i am Curious !, ഇയാൾ അന്ന് ദുബൈയിലേക്ക് തിരിച്ചു പോയതിൽ പിന്നെ ഒരു പാട് വർഷങ്ങൾക്ക് ശേഷമാണിപ്പോൾ നാട്ടിലേക്ക് വരുന്നത് എന്ന് അന്നെപ്പോഴോ ഷോന പറയുന്നത് ഞാൻ കേട്ടു,അതിനെന്തെങ്കിലും പ്രത്യേകിച്ച് കാരണം?" ഷെയിൻ എന്റെ നേർക്കുളള ചോദ്യമെറിഞ്ഞു.

ഒരു നിമിഷം അവനെന്തു ത്തരം നൽകണമെന്നെനിക്കറിഞ്ഞില്ല. 'നിന്നെ കാണാനാണ് വന്നതെന്ന് ' പറയുന്നതപ്പോൾ എനിക്കത്ര ശരിയായി തോന്നിയില്ല.

" ഉം, അതെന്റെയൊരു പഴയ സുഹൃത്തിനെ കാണാനായിരുന്നു ... " ഞാനവനു മുഖം കൊടുക്കാതെ പതിയെ പറഞ്ഞു.

" എന്നിട്ടാ സുഹൃത്തിനെ കണ്ടോ?"

" ഉം, " ഷെയിൻ നേരത്തെ തന്ന തൂവാലയിൽ ഇറുക്കിപ്പിടിച്ചു കൊണ്ട് ഞാൻ മൂളി.

" സുഹൃത്താരാണെന്ന് ഞാനറിയുന്നതിൽ പ്രശ്നമുണ്ടോ?" ഷെയിനിന്റെ മുഖത്ത് വീണ്ടും കുസൃതി നിറഞ്ഞു.

" ആഹ്, പ്രശ്നമുണ്ട്... " അത് കണ്ടതോടെ ഞാൻ കളിയായി തിരിച്ചടിച്ചു.

"ഓക്കെ, ഓക്കെ.... ഞാനൊന്നും പറഞ്ഞില്ല.. " ഞാനാരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായ മട്ടില വൻ ചിരിയോടെ പറഞ്ഞു.

"ഞാനൊരു ചോദ്യം ചോദിച്ചോട്ടെ?" ഷെയിൻ ചിരി നിർത്തിയതും ഞാനവനെ നോക്കി.

"ok Shot!, but ഒരു ക്വസ്റ്റ്വൻ മാത്രം ... "
ഷെയിൻ മുഖത്തുള്ള കുസൃതി ഭാവം മാറ്റാതെ തന്നെ പറഞ്ഞു.

" എന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഞാനാ പഴയ ജെറി തന്നെയാണെന്ന് അറിഞ്ഞിരുന്നോ? " കഴിഞ്ഞ കുറച്ച് നിമിഷങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്ന സംശയം ഞാൻ പെട്ടെന്ന് ചോദിച്ചു.

"ഏയ് ഇല്ലാ... "

"പിന്നെ എന്നാണ് അതറിഞ്ഞത്?"

" താൻ പറഞ്ഞു തനിക്കൊരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ എന്ന്, So this question is rejected !" അവൻ ഊറിചിരിച്ചു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now