12.ഷോന

1.1K 127 19
                                    

പതിയെ കോളേജിൽ നിന്നും ഓരോരുത്തരായി പാർക്കിംഗ് ഏരിയയിലേക്ക് വരുന്നതും അവരവരുടെ വാഹനങ്ങളിലേക്ക് കയറിയിരിക്കുന്നതും നോക്കി ഞാനൽപ്പനേരം വണ്ടിയിൽ തന്നെയിരുന്നു. കൂട്ടത്തോടെ ഉറക്കെ സംസാരിച്ച് കൊണ്ടും ചിരിച്ചു കൊണ്ടുമൊക്കെ വരുന്ന ആള്ക്കാരുടെ കൂട്ടത്തിൽ ഞാൻ പപ്പയെയും മമ്മിയേയും ലിസയെയും തിരഞ്ഞു...

അവസാനം എന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് അവരെ ഞാൻ കണ്ടു. പപ്പയും മമ്മിയും പരസ്പരം പലതും സംസാരിച്ച് കൊണ്ട് നടന്നു വരുന്നുണ്ടായിരുന്നു.

അമ്പത് വയസ്സായെങ്കിലും വൈറ്റ് plane ഷർട്ടും ബ്ലാക്ക്‌ പാന്റ്സും ധരിച്ച് വരുന്നുണ്ടായിരുന്ന മെലിഞ്ഞ നീണ്ടിട്ടുള്ള എന്റെ പപ്പയെ കണ്ടാൽ അത്ര പ്രായം തോന്നിക്കുന്നെയില്ല, വിടർന്ന കണ്ണുകളും ചെറിയ മൂക്കും ഒറ്റയൊരു മുടി പോലും നരയ്ക്കാത്ത നല്ല തലമുടിയും മുഖത്തെപ്പോഴും പ്രസന്നതയുള്ള ചിരിയുമുളള പപ്പ ഒരു സുന്ദരൻ തന്നെയാണ്. എന്നെ കാണാൻ പപ്പയെ പോലെയാണെന്ന് ദുബൈയിൽ വെച്ച് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ലിസയാണെങ്കിൽ മമ്മിയെ പോലെയാണ് കാണാൻ...

പക്ഷെ സ്വഭാവത്തിന്റെ കാര്യത്തിൽ നേരെ തിരിച്ചും...,

പപ്പയും ലിസയും വ്യക്തിത്തത്തിന്റെ കാര്യത്തിൽ ഒരു പോലെയാണ്,അതായത് അപരിചിതരോട് പോലും സുഹൃത്തുക്കളെ പോലെ പെരുമാറുന്നവർ...
ഞാനും മമ്മിയുമാകട്ടെ, നേരെ മറിച്ചും..ദൂരെ നിന്ന് എല്ലാം നിരീക്ഷിക്കലാണ് ഞങ്ങളുടെ പതിവ്, ഞങ്ങൾ സംസാരിച്ച് തുടങ്ങണമെങ്കിൽ നല്ല പണിയുണ്ട്,പപ്പയെ അപേക്ഷിച്ച് അൽപം നീളം കുറവുള്ള കൂട്ടത്തിലാണ് മമ്മി. ഇപ്പോൾ അൽപം തടിയുണ്ടെങ്കിലും അവരുടെ വിവാഹ സമയത്ത് മമ്മി മെലിഞ്ഞിട്ട് ഒരു ഫിലിം സ്റ്റാറിനെ പോലെ സുന്ദരിയായിരുന്നു എന്ന്പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ആ സൌന്ദര്യം ആയിരിക്കണം ലിസക്കും കിട്ടിയത്...
പപ്പയെയും മമ്മിയേയും അവരുടെ ഇടയിലുള്ള ആ പരസപര ബഹുമാനത്തേയും സ്നേഹത്തെയും ഓർത്തും അവരുടെ ഞങ്ങളുടെ നേർക്കുള്ള free attitude നെ കുറിച്ചും ചിന്തിച്ച് ഞാൻ പലപ്പോഴും ഉളളിൽ അഹങ്കരിക്കാറണ്ട്...
വിവാഹം കഴിഞ്ഞ് ഇത്ര വർഷങ്ങൾ ആയിട്ടും അവർ പലപ്പോഴും ഒന്നിച്ച് നടക്കുമ്പോൾ കൈകൾ പിടിച്ചേ നടക്കൂ...

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now