18.To the hospital

927 108 14
                                    

പിന്നീടുളള രണ്ട് മൂന്ന് ദിവസങ്ങൾ ബഹളം നിറഞ്ഞതായിരുന്നു. നിവിനങ്കിളും നേഹയും തമ്മിലുളള തുടർച്ചയായ തല്ല് ആദ്യമൊക്കെ എനിക്ക് അലോസരം ഉണ്ടാക്കിയെങ്കിലും പിന്നെ ഞാനും enjoy ചെയ്യുവാൻ തുടങ്ങി. അങ്കിൾ ശരിക്കുമൊരു fun-Loving person ആണ്. ഞങ്ങളെല്ലാവരും കൂടി ഒരു തവണ ബീച്ചിലും പാർക്കിലുമൊക്കെ പോയി അടിച്ചു പൊളിച്ചിരുന്നു. പക്ഷെ ആ ബീച്ച് കണ്ടപ്പോൾ ഷെയിനിനെ ആദ്യമായി കണ്ടതും പിന്നീട് നടന്നതുമൊക്കെ വീണ്ടും എന്റെ മനസ്സിലേക്ക് വന്നു.

പക്ഷെ thanks to neha, അവളുടെ സംസാരത്തിൽ ഞാൻ ഒരു നിമിഷത്തേക്കെങ്കിലും ഞാനെന്റെ പാസ്റ്റ് മറന്നു മനസ്സ് നിറഞ്ഞു സന്തോഷിച്ചു.നിവിനങ്കിളും ലിസയും നേഹയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ എന്റെ ഫോണിൽ ഞാൻ എടുക്കവേ ഇത്രയും നാൾ ഞാൻ എന്താണ് മിസ്സ്‌ ചെയ്തതെന്ന് എനിക്ക് പതിയെ പതിയെ മനസ്സിലായിത്തുടങ്ങി. ഈ ഫാമിലി ടൈം!!.... ഇത്രയും നാൾ ഞാൻ ഇതൊന്നും അനുഭവിക്കാതെ ദുബൈയിലെ വീട്ടിൽ നാല് ചുമരുകൾക്കിടയിൽ ജീവിക്കുകയായിരുന്നല്ലോ ഞാൻ എന്നോർത്തു എനിക്ക് തന്നെ അത്ഭുതം തോന്നി.

പക്ഷെ പിന്നീട് വീട്ടിലെത്തിയ നിവിനങ്കിൾ എന്തോ ആവശ്യത്തിനു കോഴിക്കോട് പോകാൻ ഒരുങ്ങിയപ്പോഴാണ് നേഹയുടെ മമ്മിയുടെ വിളി, അങ്കിളിന്റെ കൂടെ നേഹയെ കൂടി കൂട്ടുവാൻ... അവരുടെ നാടും കോഴിക്കോട് ആണല്ലോ, നേഹയുടെ പപ്പയുടെ വീട്ടിൽ എന്തോ പ്രോഗ്രാം ഉണ്ടെത്രെ, അത് കഴിഞ്ഞിട്ടു അവൾക്കു നീനാന്റിയുടെ കൂടെ ഒരുമിച്ച് വരാമെന്ന്... നേഹ ആകെ mood-offലായി . കൂടെ ഞങ്ങളും...
അങ്ങനെ പിന്നെ കാണാം എന്ന് പറഞ്ഞു അവർ രണ്ട് പേരും പോയി.

അവർ രണ്ട് പേരും പോയപ്പോഴാണ് തറവാട് എത്ര നിശബ്ധത നിറഞ്ഞതാണെന്ന് ഞാൻ അറിഞ്ഞത്. ലിസ ഫൈനൽ എക്സാമിന്റെ പഠനത്തിരക്കുകളിൽ മുഴുകിയപ്പോൾ ഞാൻ ശരിക്കും ഒറ്റപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ..

എങ്കിലും ഉറങ്ങാൻ ആകുന്ന സമയങ്ങളിൽ എത്ര tired ആണെങ്കിലും അവൾ എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി ഒരു പത്തു മണി ആയിക്കാണണം ഞങ്ങൾ സംസാരിച്ചിരിക്കവേ റൂമിന് പുറത്തായി മമ്മിയുടെ പരിഭ്രമിച്ച വിളിയും ഡോറിനുളള ശക്തിയായ തട്ടലും കേട്ട ഞങ്ങൾ രണ്ട് പേരും ഞെട്ടി.ലിസ ബെഡിൽ നിന്നും ചാടിഎഴുന്നേറ്റു ഓടിപ്പോയി വാതിൽ തുറന്നു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now