32. His princess (1)

1K 132 32
                                    

ഷെയിൻ :-

അപ്രതീക്ഷിതമായി ജെറിയുടെ കൈകൾ അവനെ ചുറ്റിവരിഞ്ഞപ്പോൾ ഷെയിൻ ആദ്യം എന്ത് ചെയ്യണം എന്നറിയാതെ അൽപ നേരം നിശ്ചലമായി നിന്നു. അവളുടെ മുഖം അവന്റെ നെഞ്ചോട് അമർന്നതിനാൽ ആ കണ്ണുനീരിന്റെ ചൂട് അവനറിയുന്നുണ്ടായിരുന്നു... അവൾ കരയുകയാണെന്ന് അറിഞ്ഞതും, താൻ എന്തു ചെ യ്ത ലാ ണ് ജെറിക്ക് ആശ്വാസം ലഭിക്കുക എന്നതിനു അവനൊരു തിട്ടവും കിട്ടിയില്ല. ഒരു നിമിഷം കൈ ഉയർത്തി അവളെ പുറകിൽ തട്ടി ആശ്വസിപ്പിക്കാമെന്ന് അവൻ കരുതിയെങ്കിലും അടുത്ത നിമിഷം തന്നെ അത് വേണ്ടാന്ന് വെച്ചു.

ഷെയിനിനെ സംബന്ധിച്ചെടുത്തോളം ഒരു പെൺകുട്ടിയോട് ഇത്രയും അടുത്തിടപഴകുന്നത് പോലും ആദ്യമായിരുന്നു. ഇപ്പോൾ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന കൈകളുടെ ഉടമസ്ഥയായ ഈ പെൺകുട്ടിയെ കാണുന്നത് വരെ, ഒരു പെണ്ണു കാരണവും അവന്റെ മനസ് ഇത്രയും ഇളകിമറിഞ്ഞിട്ടില്ലായിരുന്നു.

ഇന്നത്രെ യാത്രയിൽ ജെറി കൂടെ ഉണ്ടാവുമെന്ന് അറിഞ്ഞ പാടെ തന്നെ അതിരാവിലെ ആരും കാണാതെ, നിഷയെയും കൂട്ടി പഴയ അതേ സ്ഥലത്ത് പോയി, അവൾക്കു കൊടുക്കാനായി ഈ ഒരു സാധനം സങ്കടിപ്പിക്കാൻ ഷെയിൻ അത്യാവശ്യം നന്നായി തന്നെ പാടുപെട്ടിരുന്നു.പക്ഷെ അത് കയ്യിൽ കിട്ടിയതും തങ്ങളുടെ സഹോദരിമാർ കാണാതെ അതെങ്ങനെ ജെറിയുടെ കയ്യിൽ കൊടുക്കും എന്നതായി അടുത്ത പ്രശ്നം! തങ്ങളുടെ പഴയ സൗഹൃദം തങ്ങളുടെ ഇടയിൽ മാത്രം ഉള്ള ഒരു കുഞ്ഞു രഹസ്യം ആയി തന്നെയിരിക്കട്ടെ എന്നൊരു വാശി എന്നും മനസ്സിലുണ്ടായിരുന്നു എന്നും പറയാം...

അത് കൊണ്ടാണ് പാർക്കിംഗിൽ വെച്ച് നേരത്തെ ജെറി അവരുടെ കൂടെ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അവൾക്കു മുഖം കൊടുക്കാതെ സ്റ്റിയറിംഗിൽ തല കുനിച്ച് അവഗണിച്ചത്. എന്തു ചെയ്യണം എന്തു ചെയ്യണം എന്ന് അവനു യാതൊരു പിടിയുമില്ലാതെ ഇരിക്കവേ, അറിയാതെ അവൻ കണ്ണുകൾ ഉയർത്തിയതും കണ്ണുകൾ അവൾക്കു നേരെ തന്നെയായി പോയി.ആ മുഖത്തെ ഭാവം,നിശ് കളങ്കതയെ കൂടാതെ മറ്റെന്താണ് അതിൽ ഉള്ള തെന്ന് വായിച്ചറിയാൻ അവൻ ശ്രമിച്ചെങ്കിലും എന്നത്തെയും പോലെ തോറ്റു പോകുന്നതവനറിഞ്ഞു, ഇത്രയും ദിവസങ്ങൾ താൻ കണ്ടില്ലാന്ന് നടിക്കാൻ ശ്രമിച്ചിരുന്ന ഈ മുഖം ,അതെത്ര നാൾ കഴിഞ്ഞാലും ഈ നെഞ്ചിൽ കുടിനുള്ളിൽ തന്നെ ഉണ്ടാവുമെന്ന് അവനപ്പോൾ തന്നെ ഉറപ്പിക്കാൻ തോന്നി.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now