11.മിയയും ഷെയിനും...

1.1K 148 19
                                    

ഞാൻ ഷെയിനിനെ നോക്കുന്നത് നിർത്തിയിട്ട് ഉറങ്ങുന്ന ഭാവത്തിൽ കണ്ണടച്ചു കൊണ്ട് സീറ്റിലായി ചാരിയിരുന്നു. അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത് എനിക്ക് കേള്ക്കാമായിരുന്നു. ഞാൻ കണ്ണുകൾ പകുതി മാത്രം തുറന്ന് സൈഡിലെ വിൻഡോ വഴി മൂവ് ചെയ്യുകയായിരുന്ന സ്വിഫ്ടിലെക്ക് നോക്കി.

ഹോ... അവനാ സ്ക്രാച് കണ്ടില്ലാന്നു തോന്നുന്നു...,
ഞാൻ ആശ്വാസത്തോടെ ചിന്തിച്ചു.

പക്ഷെ മുമ്പോട്ടെടുത്ത ആ വണ്ടി പെട്ടെന്ന് നിർത്തിയതിനു ശേഷം ഷെയിൻ ഡോർ തുറന്ന് വീണ്ടും പുറത്തെക്കിറങുന്നത് കണ്ട ഞാൻ ഭയക്കാൻ തുടങ്ങി. അവൻ പുറത്ത് വെച്ചിട്ടുണ്ടായിരുന്ന trolly ബാഗ്‌ എടുത്ത് സ്ക്രാച് വീണ ഡോറിന്റെ ഭാഗത്തേക്ക് നീങ്ങി...

Oh god... അവനത് കാണല്ലേ... ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു.

ഷെയിൻ ഡോർ തുറന്ന് ബാഗ്‌ പിറകിലെ സീറ്റിൽ വെച്ച് അടച്ചതിനു ശേഷം വീണ്ടും drivers സീറ്റിന്റെ ഭാഗത്തേക്ക് നീങ്ങി..

ഊഹ്... Just missed...

ഞാൻ ശ്വാസം വിട്ടു. പക്ഷെ....,

ഷെയിൻ പെട്ടെന്ന് സംശയത്തോടെ തിരിഞ്ഞു നിന്നു ആ സ്ക്രാച്ചിലേക്ക് നോക്കി നെറ്റി ചുളിച്ചു..

എല്ലാം പോയി...

ഞാൻ നിരാശയോടെ എന്റെ കൈകൾ അമർത്തിപ്പിടിച്ചു കൊണ്ട് ചിന്തിച്ചു. ഷെയിൻ ചുറ്റോടും നോക്കിയതിനു ശേഷം ഞാൻ ഇരുന്ന വണ്ടിയിലേക്കും നോക്കി, ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കുന്നത് നിർത്തിയിട്ട് എന്റെ ഫോണിലേക്ക് ശ്രദ്ധ തിരിച്ചു. പക്ഷെ ഇടങ്കണ്ണിലൂടെ അവൻ എന്റെ ഭാഗത്തെക്കായി വരുന്നത് എനിക്ക് കാണാമായിരുന്നു. അവൻ എന്റെ വശത്തെ ഗ്ലാസിൽ അക്ഷമയോടെ മുട്ടുവാൻ തുടങ്ങി. ഞാനത് അവഗണിച്ചു.

പക്ഷെ അവൻ മുട്ടുന്നത് നിർത്തിയതെയില്ല, അവസാനം ഗതി കെട്ട ഞാൻ ഗ്ലാസ്‌ തുറക്കാതെ ഒരു രക്ഷയും ഇല്ലെന്നറിഞ്ഞു അതൽപം താഴ്ത്തി ചോദ്യഭാവത്തിൽ അവനെ നോക്കി, അവനെന്നെ കണ്ടതും ഒരു നിമിഷം തുറിച്ചു നോക്കി.

"Oh നീയോ.. ക്ലാപ്പിംഗ് girl.. !!"

 !!"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now