എന്റെ മുമ്പിൽ ഉളള ഈ പുതിയ കക്ഷി ഒരു വൈറ്റ് ഷർട്ടിനു മുകളിലായി graduated ആകുന്ന students ധരിക്കാറുള്ള കറുത്ത കോട്ട് ഇട്ടിരുന്നു.അതിനർത്ഥം ഇന്ന് graduated ആവുന്ന ഒരാൾ ആണ് ഇവൻ, പക്ഷെ അവരൊക്കെ മുമ്പിലുള്ള കസേരയിൽ ഇരിക്കേണ്ടവർ അല്ലേ... ഇവൻ മാത്രം എന്താണാവോ ഇവിടെ ചെയ്യുന്നത്...
"സോറി.. "
"എന്ത് സോറി..പിറകിലേക്ക് നോക്കി നടന്നു എന്നെ വന്നിടിച്ചതും പോരാ..!"
ഹോ... എന്തൊരു rudeness....
ആ ശബ്ദത്തിലെ ധിക്കാരം ആ ആളുടെ മുഖത്തേക്ക് നോക്കുവാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ നേർക്കുള്ള രൂക്ഷമായ ആ നോട്ടം ഒഴിച്ചാൽ അവൻ സുന്ദരൻ ആയിരുന്നു...
korean high school films ലെ നായകന്മാർക്ക് ഉളളത് പോലെ കണ്ണുകളെയും മറച്ചു മുമ്പോട്ട് വളർന്ന നല്ല മുടി. കവിളിൽ വളർച്ചയുടെ ആദ്യഘട്ടങ്ങളിലെത്തിയ കുറ്റി രോമങ്ങൾ, ചെറിയ മൂക്ക്... കവിളിലെ ഒളിഞ്ഞു കിടക്കുന്ന ആ നുണക്കുഴികൾ കൂടി കണ്ടപ്പോൾ ഈ മുഖം മുമ്പെവിടെയോ കണ്ടതായ ഒരു തോന്നൽ എനിക്ക് വന്നു.
"കണ്ണ് മാത്രമല്ല, ചെവിയും കേള്ക്കില്ലാന്നാ തോന്നുന്നേ.. "
അവൻ അത്യാവശ്യം ഉറക്കെ എനിക്ക് കേള്‍ക്കാൻ കഴിയുന്നത്ര ശബ്ദത്തിൽ പിറുപിറുത്തുകൊണ്ട് വേഗത്തിൽ നടന്നകന്നു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്‍പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...