8.ലിസയെ കാണാൻ...

1K 116 16
                                    

Manglore എയർപോർട്ടിൽ ഞങ്ങൾ എത്തുമ്പോൾ സമയം രാവിലെ 9:45..
ലിസയുടെ കോളേജിലെ പ്രോഗ്രാം ആകട്ടെ തുടങ്ങുന്നത് 10:30നും.അവളുടെ കോളേജ്, എയർപോർട്ട്‌നു തൊട്ടടുത്തായതിനാൽ പരിപാടി തുടങ്ങുന്നതിനു തൊട്ടു മുമ്പ് തന്നെ ഞങ്ങള്ക്കവിടെ എത്തുവാനായി.

കോളേജ് മുഴുവൻ ഇന്ന് ഒരുപാട് വിദ്യാർത്ഥികളുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി നിറഞ്ഞിരുന്നു.കോളേജ് ഗ്രൌണ്ടിനു നടുവിലായുളള സ്റ്റെജിൽ വിശിഷ്ടാത്ഥിതികളെ ഇരുത്തിയിട്ടുണ്ടായിരുന്നു. സ്റ്റെജിനു മുമ്പിലുളള കസേരകളുടെ നാല് വരി മുഴുവൻ students ആണ്.

അതിൽ ലിസയുടെ തല കാണാൻ പറ്റുന്നുണ്ടോ എന്ന് ഞാൻ പിറകിലെ സീറ്റിൽ ഇരുന്നു കൊണ്ട് നോക്കാൻ ശ്രമിച്ചു.

"ലിസയെ കണ്ടില്ലല്ലോ.. ?

എന്റെ വശത്തായി ഇരുന്ന മമ്മി അക്ഷമയോടെ ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു.

"അവൾ മുമ്പിൽ എവിടെയെങ്കിലും ഉണ്ടാകും.. "

പപ്പ സ്റ്റെജിനു മുമ്പിലായി കൈ ചൂണ്ടി മമ്മിയെ സമാധാനിപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞു .

കോളേജിൽ എത്തിയ മുതലേ മമ്മി ലിസയെ തിരയുവാൻ തുടങ്ങിയിരുന്നു.students നെ സീറ്റിൽ ഇരുത്തിക്കഴിഞ്ഞാൽ ഇനി പ്രോഗ്രാം കഴിഞ്ഞിട്ടേ അവിടുന്ന് എഴുന്നെൽക്കാനാകൂ എന്ന് ലിസ ഞങ്ങൾ എയർപോർട്ടിൽ ഇറങ്ങിയപാടെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇനി ലിസയോട് സംസാരിക്കണമെങ്കിൽ ഈ പരിപാടി കഴിഞ്ഞേ തീരൂ.

"Tea..."

പെട്ടെന്ന് ഞങ്ങളുടെ മുമ്പിലായി ഒരു വിദ്യാർത്ഥി ഒരു tray നിറയെ ചായക്കപ്പുകളുമായി വന്നു നിന്നിട്ട് പറഞ്ഞു.

"ഊഹ്... thank you.."

അതിൽ നിന്നും ഒരു കപ്പ് ഞാൻ കയ്യിലെടുത്തു .

അവൻ എന്റെ ഇരുവശത്തുമായി ഇരുന്ന പപ്പയ്ക്കും മമ്മിക്കും കൂടി ചായക്കപ്പുകൾ കൊടുത്തതിനു ശേഷം ബാക്കിയുള്ളവർക്ക് വിതരണം ചെയ്യുവാൻ അവിടെ നിന്നും പോകുവാൻ ഒരുങ്ങവേ....

"തു മേരി അധൂരീ പ്യാസ് പ്യാസ്.... "

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now