ജെറിയെ യാത്രയാക്കിയതിന് ശേഷം തന്റെ ഒരു നിമിഷം വായടച്ചു വെക്കാത്ത ഇരട്ട സഹോദരിയുടെ കൂടെ, എങ്ങിനെയൊക്കെയാണു വണ്ടിയിൽ തിരികെ വന്നിരുന്നതെന്ന് ഷെയിനിനു തന്നെ അറിയില്ല. മനസ്സിലെന്തോ ഒരു വല്ലായ്മ! നേരത്തെ തന്നെയവൾ കെട്ടി പിടിച്ച് കരഞ്ഞപ്പോൾ ഉണ്ടായിരുന്ന അവളുടെ കൈകളുടെയും, കണ്ണുനീരിന്റെയും ഇപ്പോഴും ചൂട് ദേഹത്ത് നിന്നും വിട്ടുമാറാത്ത പോലെ ... തിരികെ പുണർന്ന്, ആ ഷാംപൂ മണമുളള മുടിയിഴകളിൽ തലോടി ആശ്വസിപ്പിക്കണമെന്ന് മോഹമില്ലാതിരുന്നിട്ടല്ല, ഇത് പോലെയുള്ള ഒരു നിമിഷത്തിനായിരുന്നല്ലോ നാളുകളേറെ കാത്തത്....
പക്ഷെ അങ്ങിനെ ചെയ്യാതിരുന്നത്, എന്തോ ദുർബലയായിരിക്കുന്ന ഒരു പാവം പൊട്ടിപ്പെണ്ണിന്റെ മേലുള്ള ഒരു കടന്നുകയറ്റം ആയിപ്പോകുമോ എന്നൊരു ഭയം കൊണ്ടായിരുന്നു. വണ്ടി തുറന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കവേ, ഷോന മുമ്പിലെ ഡോറിനു പകരം, വണ്ടിക്ക് പിറകിലെ ഡോർ തുറന്ന് അവിടെയുള്ള സീറ്റിലിരിക്കുന്നതും അവനനവളെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ആവിയിട്ടു കൊണ്ടവൾ "പപ്പ land ചെയ്യാൻ ഇനിയും ഒരു മണിക്കൂർ ഇല്ലേ, അത് വരെ ഞാൻ ഉറങ്ങട്ടെ " എന്നും പറഞ്ഞ് വിൻഡോ ഭാഗത്തേക്ക് ചാഞ്ഞ് അവൾ കണ്ണുകളടച്ചു.
വണ്ടിക്കകത്തെ നിശബ്ദത മനസ്സിനൊരു സുഖം തരാത്ത പോലെ, മനസിലെ ചൂട് ശരീരത്തിലും പടർന്നോ എന്നറിഞ്ഞൂട, AC മാക്സിമമാക്കി സീറ്റലൽപം പിറകിലാക്കി ഷോനയെ പോലെ കണ്ണുകളടക്കാൻ അവനും വെറുതെ ശ്രമിച്ചു നോക്കി. പറ്റില്ല എന്നറിയാമായിരുന്നു. അതിനാൽ വീണ്ടും മുമ്പോട്ടേക്കാഞ്ഞവൻ വണ്ടിയിലെ സ്റ്റീരിയോ ഓൺ ചെയ്തു.
i am broken ,do you hear me .....
..... .......നല്ല ബെസ്റ്റ് പാട്ട്, ഹും! അത് കേട്ടതുംഅമർഷത്തോടെ ഷെയിൻ നെക്സ്റ്റ് പാട്ടിനായുള്ള കീ ടച്ച് ചെയ്തു.
.....
And it feels like I've been rescued
I've been set free...
I am hypnotized by your destiny
You are magical, lyrical, beautiful
You are...ഡെസ്റ്റിനിയെ പറ്റി പാട്ടിൽ കേട്ടതും കുറച്ച് മുമ്പ് ജെറിയുമായി നടന്ന സംഭാഷണം വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു. അവളെ തനിക്ക് നഷ്ടപ്പെട്ടോ... ഷെയിനിന് ആകെയൊരു സംശയം!
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...