41.Unexpected

1K 115 45
                                    

"I've been waiting,All this time to finally say it..
But now I see your heart's been taken,And nothing could be worse.
Baby, I loved you first...
- loved you first-

Friends,
You guys asked me for the Twist right? ഇതാ ആദ്യത്തെ ട്വിസ്റ്റ്☺

41.Unexpected

"എന്നിട്ട് അയാൾ വേറൊന്നും പറഞ്ഞില്ലേ?" ,കയ്യിലുണ്ടായിരുന്ന കോഫീ കപ്പിൽ നിന്നും ഒരിറക്ക് കുടിച്ചതിന് ശേഷം, അത് അവരുടെ മുമ്പിലെ ടേബിളിൽ വെച്ചു കൊണ്ട് നിഷാൻ ചോദിച്ചു.

" കാര്യമായൊന്നും പറഞ്ഞില്ല, ഞാൻ നക്സ്റ്റ് വീക്ക് നാട്ടിലെത്തിയാൽ നേരിട്ട് കാണാമെന്ന് പറഞ്ഞു. " ഷെയിൻ,കോഫി ഷോപ്പിലെ ഗ്ലാസ് ഡോറിൽ കൂടി പുറത്ത് കട്ടപിടിച്ച ഇരുട്ടിൽ തിരക്കില്ലാത്ത റോഡിലേക്ക് അലക്ഷ്യമായി നോക്കിക്കൊണ്ട്, തന്റെ സുഹൃത്തിനോട് മറുപടി പറഞ്ഞു. അവരിരുന്ന കോഫീ ഷോപ്പിൽ കസ്റ്റമേഴ്സായി അവരെ കൂടാതെ വേറെ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

തലേന്ന് വൈകുന്നേരം ജെറിയുടെ പപ്പയുടെ കാൾ വന്ന് സംസാരിച്ചത് മുതൽ അവനത് നിഷാനോട് പറയാനുള്ള തിടുക്കമായിരുന്നു. അങ്കിൾ കാര്യമായൊന്നും പറഞ്ഞില്ല. സുഖവിവരങ്ങൾ അന്വേഷിച്ചതിന് ശേഷം അവനെ നാട്ടിൽ വെച്ച് നേരിട്ട് കാണാൻ പറ്റുമോ എന്നറിയാനാണദ്ദേഹം വിളിച്ചത്. എന്തോ ഫാമിലി മാറ്റർ പറയാനാണെത്രെ!. ജെറി ഇപ്പോൾ തന്റെ നാട്ടിൽ ഉണ്ട്, അങ്കിൾ എന്തോ കാര്യത്തിന് താനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു... മൊത്തത്തിൽ നോക്കുമ്പോൾ അവനെന്താണോ മനസ്സിൽ ആഗ്രഹിച്ചത് അതിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക്. ഫൈനലി തന്റെ ഡെസ്റ്റിനി തന്നെ തേടി വന്നിരിക്കുന്നു ..

അല്ലെങ്കിലും നാട്ടിൽ പോയാൽ ജെറിയുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാനായിരുന്നല്ലോ അവന്റെ പ്ലാൻ .. ഷോന വഴി ഒരു ഓർഡിനറി പെണ്ണന്വേഷണം.. ഇനിയിപ്പോൾ അതിന്റെയൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ... ജെറി ഇപ്പോൾ എന്താവും ചിന്തിക്കുന്നുണ്ടാവുക... ഭാഗ്യവും വിധിയും ഒരുമിച്ച് വരിക എന്ന് പറഞ്ഞാൽ അത് അപൂർവ്വമാണ് ... അവൻ ഷോനയെ അൽപ നേരം കഴിഞ്ഞ് വിളിച്ച് ആവേശത്തോടെ പലതും പറഞ്ഞെങ്കിലും അവളപ്പോൾ നല്ല ഉറക്കിലായതിനാൽ, എന്തൊക്കെയോ പിറുപിറുത്ത് ഫോൺ കട്ടാക്കുകയാണുണ്ടായത്, നാട്ടിൽ പോയി എല്ലാംക്ലിയർ ചെയ്യാം, അവൻ പുഞ്ചിരിയോടെ ഓർത്തു. ...

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now