20. ഇതിലാരാ കളളൻ..

1K 124 37
                                    


A/N: ചാപ്റ്ററിൽ ഞാൻ ആദ്യം തന്നെ authors note കൊടുക്കുന്നത് വേറൊന്നും കൊണ്ടല്ല... എന്റെയീ സ്റ്റോറി ഞാൻ എഴുതുന്നത് ഒരു തമാശക്ക് വേണ്ടി മാത്രമാണ്. So ചാപ്റ്ററിലും next ചാപ്റ്ററിലും അൽപം dramatic scenes ഒക്കെ ചേർത്തിട്ടുണ്ട്... i mean ഓവറല്ല(ചിലപ്പോ കുറച്ച് ഓവർ ആയിരിക്കും),I just want to entertain u guys...

RAMADAN MUBARAK TO ALL..INCLUDE ME IN YOUR DUA'S...

20.ഇതിലാരാ കളളൻ

അനങ്ങുവാൻ പോലുമാകാതെ എത്ര നേരം ഞാൻ അവിടെ ആ കളളന്റെ പിടിയിൽ നിന്നു എന്നെനിക്കറിയില്ല, നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നിയെനിക്ക്... ഞാൻ struggle ചെയ്യാൻ ശ്രമിക്കും തോറും ആ രൂപം പിടി മുറുക്കി ക്കൊണ്ടിരുന്നു.

"പതിനെട്ടുകാരി(വേണെമെങ്കിൽ പതിനേഴ്‌) മോഷണശ്രമത്തിനിടെ കളളന്റെ കുത്തേറ്റു മരിച്ചു.. "

നാളത്തെ പേപ്പറിൽ ഇങ്ങനെയൊരു ന്യൂസ്‌ ഹെഡ് ലൈൻ വരുന്നത് ഞാൻ ഭാവനയിൽ കണ്ടു. Noo....

പക്ഷെ ആ കളളനും എന്നെ എന്ത് ചെയ്യണം എന്ന് അറിയാത്ത പോലെ, വിടണോ അതോ ഇങ്ങനെ പിടിക്കണോ, ആ കളളന് തന്നെ ഒരു നിശ്ചയമില്ലാത്ത പോലെ... എന്റെ ശരീരത്തിന്റെ പിറകുവശം ആ രൂപത്തിന്റെ നെഞ്ചിൽ അമർന്ന അവസ്ഥയിലായതിനാൽ ശക്തിയായി ഇടിക്കുന്ന ആ ഹൃദയമിടിപ്പുകൾ എനിക്ക് അനുഭവിച്ചറിയുവാനായി,
sapil ന്റെ nice feeling എന്ന സ്പ്രേയുടെ മണം,എനിക്കേറെ പ്രിയപ്പെട്ട സെന്റ്‌ ആണെങ്കിലും ആ മണം ഇതിനു മുമ്പും ഞാൻ എവിടെ വെച്ചോ അറിഞ്ഞത് പോലെ,new-G കളളൻ ആയിരിക്കും, സ്പ്രേ ഒക്കെ അടിച്ചിട്ടു വരണമെങ്കിൽ..
ഞാനാ വിഷമാവസ്തയിലും ചിന്തിച്ചു പോയി. ...

പക്ഷെ ഞാൻ ആ പിടി വിടുവിപ്പിക്കാൻ ശ്രമിക്കും തോറും അത് മുറുകിക്കൊണ്ടിരുന്നു. അവസാനം എല്ലാവർക്കും ദൈവം ജനിച്ച മുതലേ അറിഞ്ഞു കൊടുത്ത രണ്ട് ആയുധങ്ങൾ എന്റെ ആക്രമിക്ക് നേരെ പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു. അതിൽ നഖം ഞാൻ ഒഴിവാക്കി. പിന്നേയുളളത് പല്ല്... ഞാനെന്റെ സകല ശക്തിയും എന്റെ പല്ലിലെക്ക് ആവാഹിച്ച് എന്റെ വാ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്ന ആ കൈക്ക്, അതായത് തണ്ടൻ കൈക്ക് തന്നെ ഒറ്റക്കടി...

ഒരു സുഹൃത്തിനെ കാണാനായിDonde viven las historias. Descúbrelo ahora