25.A colourful b'day of Jerry's

1.2K 136 86
                                    

"ഒന്ന് അടങ്ങിയിരിക്ക് ജെറി, ഞാൻ പെട്ടെന്ന് തന്നെ ഇത് തീർത്തു തരാം... "
ലിസ എന്റെ മുടി നേരെ ആക്കിക്കൊണ്ട്,മുറിയിലെ കണ്ണാടിക്ക് മുമ്പിൽ ഉളള ചെറിയ സ്റ്റൂളിൽ എന്നെ ബലമായി പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു.

"വേണ്ട, ലിസാ... ഇതെന്താ എന്റെ കല്യാണമാണോ?"
ഞാൻ മുഷിപ്പോടെ പറഞ്ഞു കൊണ്ട് എഴുന്നേല്ക്കാൻ ശ്രമിച്ചതും അവൾ വീണ്ടും എന്നെ തടഞ്ഞു.

"ഹും"

അവസാനം തോൽവി സമ്മതിച്ച ഞാൻ അടങ്ങിയിരുന്നു. ട്രാഫിക്കും മഴയും എല്ലാം തരണം ചെയ്തു നേരത്തെ ഞങ്ങൾ ,അതായത് ഞാനും നിവിനങ്കിളും വീട്ടിൽ എത്തുമ്പോൾ സമയം നാല് മണിയായിരുന്നു. ഭക്ഷണം കഴിഞ്ഞ പാടെ ലിസ എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി, അപ്പോൾ തുടങ്ങിയ ഒരുക്കലാണ് എന്നെയവൾ...

അവള്ക്ക് തോന്നിയ പോലെ പലതും,അതായത് പൗഡർ, ലിക്വിഡ് ഫൗണ്ടേഷൻ, eye liner,കണ്മഷി,ലിപ്സ്റ്റിക്ക് ഇത്യാദി ഒട്ടുമിക്ക അവളുടെ make up കിറ്റിൽ ഉളള എല്ലാം തന്നെ എന്റെ മുഖത്ത് അവൾ പരീക്ഷിച്ചു കഴിഞ്ഞു, രക്ഷപ്പെട്ടു എന്ന് കരുതി ഞാൻ എഴുന്നേല്ക്കാൻ ശ്രമിക്കുമ്പോഴാണ് അവളുടെ അടുത്ത പരീക്ഷണം, മുടിയും അവൾ കെട്ടിത്തരുമെന്നു... Pintrest(ഒരു ഫോട്ടോ sharing app) അവൾ പല സ്റ്റൈലിൽ ഉളള hairstyle കണ്ടുവെച്ചിട്ടുണ്ടത്രെ! അത് എന്റെ തലയിൽ തന്നെ വേണം അവള്ക്ക് പരീക്ഷിക്കാൻ...ഞാൻ അവളെ പരിഭവത്തോടെ നോക്കവേ ചിന്തിച്ചു.

" ഡാ.... "

കുറച്ച് നേരത്തെ വലിക്കലിനും പിടിക്കലിനും ശേഷം അവൾ എല്ലാം കഴിഞ്ഞു എന്റെ മുടിയിൽ നിന്നും കയ്യെടുത്ത് കണ്ണാടിക്ക് മുമ്പിൽ കൈ വീശിക്കൊണ്ട് എന്നോട് പറഞ്ഞു. എന്ത് രൂപത്തിലാണ് എന്റെ മുഖവും മുടിയും എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അൽപം പേടിയോടെ കണ്ണാടിയിലേക്ക് മുഖം തിരിച്ചു.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now