A/N:കഴിഞ്ഞ ചാപ്റ്റരുമായി ഇതിനു relation ഇല്ലാന്ന് കരുതല്ലേ, തുടർന്നു വായിക്കുമ്പോൾ എല്ലാം ക്ലിയർ ആകുമെന്ന് കരുതുന്നു.
22. 'ഇഷ്ടമോ അതോ...... ?'
ഒരാഴ്ച്ചക്കു ശേഷം,
തറവാട്ടിലെ മുകൾനിലയിലുള്ള ഞങ്ങൾ, അതായത് ഞാനും ലിസയും കിടക്കുന്ന റൂമിനെ കൂടാതെ ഉളള മറ്റൊരു മുറിയിൽ ജനലിനു അരികിലായി ഇരുന്നു ഞാൻ പുറത്തേ മഴ നോക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.വേനൽ മഴ ഞാനധികം കണ്ടിട്ടില്ല. ഇതിപ്പോ വെയിലും മഴയും ഒരുമിച്ച് മത്സരിക്കുന്നത് പോലെ ഉണ്ട്. എങ്കിലും മഴ പുറത്ത് മുറ്റത്തുള്ള മണ്ണിൽ വീഴുമ്പോൾ വരുന്ന ആ പുതു മണ്ണിന്റെ മണം എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.
വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ കയ്യിലെടുത്ത എന്റെയും ലിസയുടെയും പഴയ ഫോട്ടോ ആൽബം ഞാൻ മറിച്ചു നോക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.... ഈ ഒരാഴ്ച്ച കൊണ്ട് പലതും സംഭവിച്ചു, ലിസയുടെ നിശ്ചയം കഴിഞ്ഞതാണ് അതിൽ ഏറ്റവും എടുത്തു പറയാനുള്ളത്. നിശ്ചയം കഴിഞ്ഞത് ഓഡിറ്റൊറിയത്തിൽ വെച്ചായിരുന്നു, പാർട്ടി നല്ല ഗ്രാൻഡ് ആയി വേണമെന്നുള്ളത് മമ്മിയുടെ നിർബന്ധം ആയിരുന്നു. ദൂരെ പലയിടങ്ങളിലായുള്ള പപ്പയുടേയും മമ്മിയുടെയും ഞാൻ കാണാത്തവരും അറിയാത്തവരുമായ ഒരുപാട് ബന്ധുകൾ ഉണ്ടായിരുന്നു ആ പാർട്ടിക്ക്. അന്നത്തെ ദിവസം ഫുൾ ജോയ് ആയിരുന്നു.
പക്ഷെ പരിപാടി കഴിഞ്ഞപാടെ ഓരോരുത്തരായി പോയതോടെ തറവാട് വീണ്ടും നിശബ്ദത നിറഞ്ഞതായി മാറി. നേഹയും നീനാന്റിയും മിനിഞ്ഞാന്ന് വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നെ അവരും പോയി. ലിസ എക്സാം കഴിഞ്ഞപാടെ ഞങ്ങളുടെ കൂടെ ദുബൈയിലേക്ക് വിസിറ്റിംഗിനു വരുന്നത് ആദ്യമേ ഫിക്സ് ചെയ്തത് കൊണ്ടും ജേസണ്‌മായി വിവാഹം കഴിഞ്ഞാൽ അവൾ നാട്ടിൽ തന്നെ settiled ആകുമല്ലോ എന്നും കരുതിയാകണം പപ്പയും മമ്മിയും ജേസൺന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ അവരുടെ വിവാഹം ഒരു വർഷത്തേക്ക് നീട്ടി വെച്ചത്.
KAMU SEDANG MEMBACA
ഒരു സുഹൃത്തിനെ കാണാനായി
Fiksi Remajaവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...