.....................
Can't believe you're, packing your bags,
Trying so hard not to cry...
Had the best time, and now it's the worst time...
But we have to say goodbye...
......
you were mine, for the summer...
Now we know it's nearly over..
......എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ഇതിപ്പോൾ നാലാമത്തെ തവണയാണ് ഷെയിൻ വണ്ടിയിലെ ആഡിയോ പ്ലേയറിൽ " Summer love" എന്ന ഈ പാട്ട് തന്നെ പ്ലേ ചെയ്തു കേൾക്കുന്നത്. കേട്ട് കേട്ട് അതിലെ വരികളോരോന്നും എനിക്ക് മനപാഠമായി. ഒരു അവധിക്കാല പ്രണയം, പാട്ടിലെ തീം കൊണ്ട് സിംഗർ അതാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ഞങ്ങളെ പോലെ....
ഏയ് അല്ല ! അതിനു ഞങ്ങൾ എന്നാ പ്രണയത്തിലായത് .... എല്ലാം എന്റെ അപക്വമായ മനസ്സിലെ ഭാവനകൾ മാത്രമല്ലേ ....
ഷെയിനിലെ എന്നു പ്രത്യേകതയാണ് എന്നെ അവനിലേക്ക് ആകർഷിച്ചത് എന്നെനിക്ക് ഇന്നും അറിയില്ല. ഒന്നു മാത്രം അറിയാം, അവനെ എനിക്കിഷ്ടമാണ്, ഒരു പാടൊരുപാട്....
..... you were mine, for the summer...Now we know it's nearly over..
Wish that we could be alone now..
We could find some place to hide...........
പാട്ട് തുടർന്നു കൊണ്ടേയിരുന്നു. ഞങ്ങളിപ്പോൾ യാത്ര തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറിലേറെയായി.പക്ഷെ ഇപ്പോഴും പാതി ദൂരം പോലും ആയിട്ടില്ല. ട്രാഫിക്കും തിരക്കുമൊക്കെയായി വണ്ടിയിങ്ങനെ നിരങ്ങി നിരങ്ങി പതിയെ ആണ് പോകുന്നത്.
പെട്ടെന്ന് ഷെയിനിന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. അവനത് ഡ്രൈവ് ചെയ്യുന്നതിനിടെ കൈയ്യിലെടുത്ത് ആരാണെന്ന് നോക്കിക്കൊണ്ടത് സൈലന്റ് മോഡിലാക്കി. അപ്പോഴതാ കുറച്ച് കഴിഞ്ഞ് വീണ്ടും!
"അതൊന്നു അറ്റന്റ് ചെയ്തു വിട്ടൂടെ... വണ്ടിയിൽ കയറിയ മുതലേ റിംഗ് ചെയ്യുന്നുണ്ടല്ലോ...?" ഷോന, സഹോദരനെ നോക്കി പറഞ്ഞു.
" അത് ഞാൻ പിന്നെ വിളിച്ചോളാം, ഡ്രൈവ് ചെയ്യുകയല്ലേ ഇപ്പോൾ ഞാൻ...." ഷെയിൻ അലസമായി ഉത്തരം പറഞ്ഞു.
ശ്ശൊ ! ഇപ്രസീവ് ! അപ്പോൾ Mr.perfect നു അത്തരം ശീലങ്ങളൊന്നും ഇല്ല അല്ലേ!.... ഷെയിനിനെ കുറിച്ച് കൂടുതൽ അറിയും തോറും ഇഷ്ടം കൂടുന്ന പോലെ.....
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...