26. ജെറിയുടെ കൂടെ അൽപനേരം.

1K 125 37
                                    

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ?"
പപ്പ വണ്ടിയിലേക്ക് കയറാൻ ഒരുങ്ങവേ grands നെ നോക്കി ചോദിച്ചു.

"ഉം... സൈമണെ, നീ എത്തിയ പാടെ വിളിക്കണം കേട്ടോ... "
Grandma മറുപടി പറഞ്ഞു.

മമ്മിയും പപ്പയും ഒരിക്കൽ കൂടി എന്നെ നോക്കി പോകുന്നു എന്നർത്ഥത്തിൽ തലയാട്ടി കാണിച്ചതിന് ശേഷം വണ്ടിയിലേക്ക് കയറി. Grandpa യുടെ ഡ്രൈവർ വണ്ടി ഒരു കുലുക്കത്തോടെ സ്റ്റാർട്ട്‌ ചെയ്തു മുമ്പോട്ട് എടുത്തു.അകന്നു പോകുന്നയാ വണ്ടിയിലേക്ക് ആശങ്കയോടെ നോക്കി ക്കൊണ്ട് ഞാൻ നിന്നു.

അവർ പോകുന്നതും നോക്കി അൽപ്പനേരം നിന്ന ഞങ്ങൾ അതായത് ഞാനുംgrand Pa യുംgrandma യും പിന്നീട് ആ കാർ ഗേറ്റ് കടക്കുന്നതും നോക്കി അവിടെ തന്നെ നിന്നു.ഞാൻ പതിയെ ഉളളിലേക്ക് കയറി. എന്നെയും ലിസയെയും ഇവിടെ തറവാട്ടിൽ ആക്കി , പപ്പയുടെയും മമ്മിയുടെയും തിരിച്ചു ദുബൈയിലേക്ക് തിരിച്ചു പോകാനുളള തീരുമാനം പെട്ടെന്നായിരുന്നു. ശരിക്കും ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൃത്യം ഒരാഴ്ച്ചകഴിഞ്ഞ് അതായത് ലിസയുടെ എക്സാ മൊക്കെ കഴിഞ്ഞ് പോകേണ്ടെത് ആയിരുന്നു.

പക്ഷെ രണ്ടു ദിവസം മുമ്പ് പപ്പയ്ക്കൊരു ഫോൺ കാൾ ,ദുബൈയിലെ പപ്പയുടെ കമ്പനിയിൽ നിന്നും ! പെട്ടെന്ന് പോകണം എന്ന്. മുമ്പ് ഒമ്പതു വർഷം മുമ്പ് നാട്ടിൽ ഞാനടക്കം വന്നപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത് എന്ന് ചിന്തിക്കാതിരിക്കുവാൻ ആയില്ല. അന്നും ഇത് പോലെയൊരു ഫോൺ കാൾ വന്നിട്ടായിരുന്നു leave കഴിയും മുമ്പേ ഞങ്ങൾക്ക് പെട്ടെന്ന് തിരിച്ചു പോകേണ്ടി വന്നത്.

ലിസയുടെ എക്സാം കഴിഞ്ഞിട്ടില്ലാത്തതിനാൽ ഒരാഴ്ച്ചകഴിഞ്ഞ് ഞാനും അവളും ദുബൈയിലേക്ക് ഒന്നിച്ച് വരട്ടെ എന്ന തീരുമാനത്തിൽ അവർ ഇന്ന് മടങ്ങിയത് അത് കൊണ്ടാണ്.ലിസ കോളേജിൽ രണ്ടാഴ്ച്ച മുമ്പേ, അതായത് എന്റെ b'day കഴിഞ്ഞ പിറ്റെ ദിവസം തന്നെ പോയി.

ഇനി പപ്പയും മമ്മിയും പോയിക്കഴിഞ്ഞ് ,അവൾ രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വരുന്നത് വരെ തറവാട് വീട്ടിൽ ഞാൻ തനിച്ചാണല്ലോ എന്നോർത്തു എനിക്കൽപ്പം കുണ്ഠിതം തോന്നിയെങ്കിലും വേറെ വഴിയില്ലാത്തതിനാൽ ഞാനതിനു സമ്മതിച്ചു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now