5.ഒരു സൗഹൃദത്തിന്റെ തുടക്കം

1.1K 117 14
                                    

ഞങ്ങളുടെ മുമ്പിൽ നിൽപ്പുണ്ടായിരുന്ന ഈ പുതിയ പയ്യനു നല്ല തടിയും വട്ടമുഖവുമായിരുന്നു.ഞങ്ങളുടെ നേർക്കുളള നിഷേധം നിറഞ്ഞ നോട്ടത്തിൽ പോലും അവന്റെ വികൃതി പ്രതിഫലിച്ചിരുന്നു. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

"നീ എന്തിനാ എന്റെ മണൽ വീട് തകർത്തത് ?"

"എന്റെ ഇഷ്ടം.. !"
അവനൊരു പുച്ഛച്ചിരിയോടെ ഞങ്ങളെ രണ്ടുപേരെയും നോക്കി തിരിച്ചടിച്ചു.

എനിക്ക് ദേഷ്യം ഇരച്ചു കയറി, ഇങ്ങനെയുമുണ്ടോ അഹങ്കാരം...

"വേഗം ശരിയാക്കിത്താ... "

"ഇല്ല !!" അവന്റെ മറുപടി പെട്ടെന്നായിരുന്നു.

"നീയല്ലേ പൊട്ടിച്ചത്, പെട്ടെന്ന് ശരിയാക്കി കൊടുക്കൂ.. "

എന്റെ ഒരു വശത്തായി നിന്ന പേരറിയാത്ത ആ കൂട്ടുകാരൻ തടിയൻ പയ്യനെ അനിഷ്ടത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

"ശരിയാക്കിയില്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ ?"

"ഞാൻ നിന്നെ അടിക്കും !"

"എന്നാൽ ഒന്ന് അടിച്ചു നോക്ക്... "

എന്റെ സുഹൃത്തിന്റെ പ്രവർത്തി പെട്ടെന്നായിരുന്നു. അവൻ ചുരുട്ടിക്കൂട്ടിയ മുഷ്ടികളുമായി തടിയന്റെ നേരെ ചാടി വീണു. പക്ഷെ എന്ത് ചെയ്യാൻ... എന്റെ രക്ഷകനെ അപേക്ഷിച്ച് ഞങ്ങളുടെ വില്ലൻ ഒരുപാട് വലുതായിരുന്നു. അവന്റെ കൂട്ടുകാരനെ പിടിച്ചൊരു തളള് ! അവൻ മണലിൽ മലർന്നടിച്ചു വീണു.

എനിക്ക് നല്ല അരിശം വരുന്നുണ്ടായിരുന്നു. ഞാൻ ഒന്നുമോർക്കാതെ തടിയന്റെ നേർക്ക് ചാടി വീണു. അപ്രതീക്ഷിതമായ എന്റെ ആക്രമണത്തിനു അവനു തിരിച്ചടിക്കാൻ അവസരം കിട്ടിയതേയില്ല. എന്റെ കൂട്ടുകാരൻ വീണത് പോലെ എതിർ വശത്തായി അവനും മലർന്നടിച്ചു വീണു. അവനെ നോക്കി ഒരു വിജയിയെ പോലെ ചിരിച്ചതിനു ശേഷം മറുവശത്തായി വീണു കിടക്കുന്ന എന്റെ കൂട്ടുകാരന്റെ ഭാഗത്തേക്ക് ഞാനൊന്നു തിരിഞ്ഞതും തടിയൻ എഴുന്നേറ്റ് എന്നെയും തിരിച്ചൊരു തളള്, പതിയെ എഴുന്നെൽക്കുന്നുണ്ടായിരുന്ന എന്റെ സുഹൃത്തിന്റെ മുകളിലേക്ക് ബാലൻസ് തെറ്റി ഞാൻ വീണു, എന്റെ ഭാരവും നേരത്തെ വീണ വേദനയും കൊണ്ടാകാം, പാവം അവൻ എന്തോ ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു. തടിയൻ പയ്യൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടിപ്പോയി..

ഒരു സുഹൃത്തിനെ കാണാനായിDonde viven las historias. Descúbrelo ahora