39.Hoping for the best

1K 113 47
                                    

Friends,
സ്റ്റോറി ഇനി മറ്റൊരു വഴിയിലേക്ക് തിരിയുകയാണ്.. ലാസ്റ്റ് ചാപ്റ്ററിനു ശേഷം, നാല് വർഷങ്ങൾക്ക് ശേഷമാണ് ഇനി കഥയുടെ തുടർച്ച...

"We're only getting older, baby And I've been thinking about it lately...
Does it ever drive you crazy,Just how fast the night changes?
Everything that you've ever dreamed of,
Disappearing when you wake up..
But there's nothing to be afraid of..,
Even when the night changes,It will never change me and you.." -night changes-

38.Hoping for the best

നാല് വർഷങ്ങൾക്ക് ശേഷം..

ന്യൂജഴ്സി ,USA

" ബീപ് ബീപ് ബീപ്..."

രാവിലെ തന്നെ ഫോണിൽ അലാറം സൗണ്ട് കേട്ട ഷെയിൻ കയ്യെത്തിപ്പിടിച്ച് സംശയത്തോടെ ഫോണെടുത്തു നോക്കി.തലേന്ന് ഓവർ ഡ്യൂട്ടി ആയതിനാൽ ഉറങ്ങാൻ ഒരുപാട് വൈകിയിരുന്നു. ഹാഫ് ഡേ ലീവ് എടുത്തതിനാൽ ഓഫീസിൽ പോകാൻ തനിക്കിനിയും ഒരു മണിക്കൂർ സമയമുണ്ടെന്നറിഞ്ഞ ഷെയിനുടൻ അലാറം ഓഫ് ചെയ്തു വീണ്ടും കണ്ണുകളടക്കാൻ ശ്രമിച്ചു.പക്ഷെ എന്ത് കൊണ്ടോ അവനുറക്കം വന്നതേയില്ല.

നിഷാനും റജുലും ഇന്നും നേരത്തെ പോയെന്ന് തോന്നുന്നു... റൂമിലെ കാലിയായ മറ്റ് രണ്ട് സിംഗിൾ ബെഡ് നോക്കവേ, അവനോർത്തു.. അവർ മൂന്ന് പേരും ഒരു ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസം, മാത്യൂ അവന്റെയൊരു റിലേറ്റീവിന്റെ കൂടെ, ഷാഫിയാകട്ടെ വിവാഹം കഴിഞ്ഞ് വൈഫുമായി മറ്റൊരു ഫ്ലാറ്റിലും ...

നാല് വർഷം ,നീണ്ട നാല് വർഷം...

പലതും മാറി മറിഞ്ഞു. യുഎസിലെത്തിയ ആദ്യ നാളുകളിൽ കമ്പനിയുടെ വളർച്ച മാത്രമായിരുന്നു അവരുടെലക്ഷ്യം, പച്ച പിടിക്കാനൽപം താമസം നേരിട്ടു വെങ്കിലും അഞ്ച് ചെറുപ്പക്കാരുടെ കഠിനാദ്ധ്യാനവും നൂതനമായ അവരുടെ ആശയങ്ങളും ഒരുമിച്ചു കൂടിയപ്പോൾ, കമ്പനിയുടെ വളർച്ച ദ്രുതഗതിയിലായി എന്ന് പറയാം...

" ബീപ്, ബീപ് ..."

വീണ്ടും ഫോണിൽ നിന്നുളള ശബ്ദം, തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്ന ഷെയിൻ, വീണ്ടും ഫോണെടുത്ത് കയ്യിൽ പിടിച്ചു. ഇത്തവണ അതൊരു അലാറം ശബ്ദം ആയിരുന്നില്ല. ഒരു reminder ആയിരുന്നു. അതിലേക്ക് തന്നെ നോക്കി അവനൊരു നിമിഷം കിടന്നു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now