കോട്ട് വാ ഇട്ട്കൊണ്ട് സംശയത്തോടെ മുറിയുടെ വാതിൽ തുറന്നപ്പോൾ എനിക്ക് കാണാൻ സാധിച്ചത് മമ്മിയുടെ മുഖമാണ്.നെഞ്ചിൽ ഇരുകയ്യും കെട്ടിക്കൊണ്ട് മമ്മി എന്നെ സൂക്ഷിച്ചു നോക്കി.
"എന്താ മമ്മി ?"
ഞാൻ സംശയത്തോടെ മമ്മിയുടെ മുഖം നോക്കി.."ഒന്നുമില്ല, എന്തോ ശബ്ദം കേട്ടത് പോലെ തോന്നി.. നിനക്ക് പേടിയാകുന്നുണ്ടോ ?"
ഒറ്റയ്ക്ക് കിടക്കാനുളള എന്റെ ഭയം മമ്മിക്ക് നന്നായി അറിയാം. പലദിവസങ്ങളിലും ദുസ്വപ്നങ്ങൾ കണ്ട് ഞാൻ ഞെട്ടിയുണരുന്നതിൽ മമ്മിക്ക് നല്ല പരിഭ്രമം ഉണ്ടെന്നും...
"എനിക്ക് പേടിയൊന്നുമില്ല.. ഞാനെന്താ ചെറിയ കുട്ടിയാണോ ?"
പൊതുവെ എല്ലാവരും അങ്ങനെ ആണല്ലോ, മനസ്സിൽ പേടിയുണ്ടെന്ന് അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുക്കില്ല.എനിക്ക് ചെറിയ മുഷിച്ചിൽ തോന്നി. എന്നും പാതിരാത്രി ഞാൻ ഓക്കേ ആണോന്നു ഉറപ്പു വരുത്തേണ്ട വല്ല ആവശ്യവും ഉണ്ടോ...ഇത് മമ്മിയുടെ സ്ഥിരം പണിയാണ്. ലിസ ഇവിടുന്നു പോയ മുതലേ ഒറ്റയ്ക്ക് കിടക്കാറുളള എനിക്ക് പേടിയുണ്ടോ എന്ന് മിക്കദിവസങ്ങളിലും അതും പാതിരാക്ക്,ഞാൻ ഒന്നുമറിയാതെ ഉറങ്ങുമ്പോഴാണ് മമ്മി വന്നു ചോദിക്കാർ,
മമ്മിയുടെ വീക്ഷണത്തിൽ അത് caring ആണെങ്കിൽ എനിക്കത് negetive എഫക്റ്റ് ആണുണ്ടാക്കുന്നത്. അതായത് ചിലപ്പോൾ ഞാൻ നല്ല സുഖമുളള ഉറക്കിലായിരിക്കും,വാതിലിലൂടെയുളള മമ്മിയുടെ തുടർച്ചയായ മുട്ടലുകൾ കേട്ടുണരുന്ന ഞാൻ പിന്നെ ഉറക്ക് ലഭിക്കാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിക്കും.ഞാൻ സുഖമായി ഉറങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വരുന്ന മമ്മിയുടെ ഈ പാതിരാ വിസിറ്റിംഗ് യഥാർത്ഥത്തിൽ എന്റെ ഉളള ഉറക്ക് കൂടി കളയുകയാണെന്ന് എങ്ങനെ മമ്മിയോട് പറഞ്ഞു മനസ്സിലാക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...