ജെറിമിയ' s POV:-
അൽപ നേരം അങ്ങിനെ തന്നെ നിന്ന ഷെയിൻ പെട്ടെന്ന് പതിയെ, ... അതായത് വളരെ പതിയെ അവനെ ചുറ്റിപ്പിടിച്ചിരുന്ന ,എന്റെ കൈകൾ അവനിൽ നിന്നകറ്റി മാറ്റി. എന്നിട്ടെന്റെ കണ്ണുനീർ നിറഞ്ഞ മുഖത്തേക്കവൻ പരിഭ്രമത്തോടെ ഉറ്റുനോക്കി. ഞാൻ താഴോട്ട് നോക്കി നിന്നു.
"കരയല്ലേ... ദാ കണ്ണു തുടക്ക്.. " അവൻ പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് എന്റെ നേർക്ക് നീട്ടി.
അവന്റെ സ്വരത്തിൽ നിറയെ ആത്മാർത്ഥത നിറഞ്ഞിരുന്നു.
"എന്റെയ്യിലിഷ്യൂണ്ട്.... " ഞാൻ അവ്യക്തമായി, കണ്ണു തുടക്കാൻ ശ്രമിച്ചു കൊണ്ട് പെട്ടെന്ന് പറഞ്ഞു.
" എന്ത്?" അവനെന്നെ മിഴിച്ച് നോക്കി. ഞാൻ വിതുമ്പിക്കൊണ്ട് പറഞ്ഞതവനു മനസ്സിലായില്ല എന്നർത്ഥം!
"എന്റെ കയ്യിൽ ടിഷ്യൂ ഉണ്ട് എന്ന്...." ഞാൻ പെട്ടെന്നെന്റെ ബാഗിലേക്ക് ചൂണ്ടിക്കൊണ്ട് 'തൂവാല' വേണ്ടാ എന്നർത്ഥത്തിൽ തല ചെരിച്ചു കൊണ്ട് പറഞ്ഞു.
"ഓഹ്!" അവനത് കേട്ടിട്ട് എന്തിനാണ് ചിരിച്ചത് എന്നറിയില്ല." പക്ഷെ ഇപ്പോൾ തുടക്കാൻ ഈ തൂവാല മതി, ടിഷ്യൂ ഒന്നും എടുക്കണ്ട!" അവൻ ചിരിക്കിടെ തുടർന്നു.
ഒന്ന് സംശയിച്ചു നിന്നെങ്കിലും, പിന്നീട് ഞാനത് വാങ്ങി കണ്ണുകൾ തുടച്ച്, അത് കയ്യിൽ ഇറുകെ പിടിച്ചു.
" ഇനി പറ, എന്തിനാ താൻ കരഞ്ഞേ?"
"എനിക്ക് എന്തോ സങ്കടം വന്നു... " ഞാൻ സത്യം പറഞ്ഞു.
"എന്ത് എന്റെ ഗിഫ്റ്റ് കണ്ടിട്ടോ ?" ഷെയിനിന്റെ മുഖത്തൽപം ദുഃഖം പടരുന്നത് ഞാൻ കണ്ടു..
അപ്പേഴാണ് ഞാനാ സമ്മാനത്തിലേക്ക് വീണ്ടും നോക്കിയത്.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...