13.എന്റെ crazy കസിൻ...

1.5K 139 23
                                    

"ജെർ... ജെർ.... "

എവിടെ നിന്നെന്നറിയാതെ ആവേശത്തോടെയുളള ഒരു പെൺകുട്ടിയുടെ ഉച്ചത്തിലുള്ള സ്വരം കേട്ട് ഞാൻ കണ്ണ് മിഴിച്ചു നോക്കി.ഒരു നിമിഷം ഞാൻ എവിടെയാണെന്ന് എനിക്ക് പിടികിട്ടിയതേയില്ല. എന്റെ നേരെ മുകളിലേക്ക് നോക്കിയപ്പോൾ ഒരു പഴയ മോഡൽ ഫാൻ പതിയെ കറങ്ങുന്നത് കണ്ടു.ചുറ്റോടും നോക്കിയപ്പോൾ ചുമരിനരികിലായി ഒരു മരം കൊണ്ട് നിർമിച്ച മേശയും അതിനോടനുബന്ധിച്ച് ഒരു കസേരയും വലിയൊരു മരത്തിന്റെ അലമാരയും ഞാൻ കണ്ടു. മറ്റൊരു മൂലയിലായി ഞാൻ കിടന്നത് പോലുളള വേറൊരു സിംഗിൾ ബെഡും എനിക്ക് കാണുവാൻ സാധിച്ചു. ഞാൻ കിടന്നിടത്ത് നിന്നും എഴുന്നേറ്റ് ഞാനെവിടെയാണെന്നു ഒരു നിമിഷം ഓർക്കുവാൻ ശ്രമിച്ചു. അവസാനം വളരെ പതുക്കെ എന്റെ തലച്ചോറിലെ ഓർമ്മയുടെ ഭാഗം പ്രവർത്തിക്കാൻ ആരംഭിച്ചു.

തലേന്ന് ലിസയുടെ പ്രോഗ്രാം കഴിഞ്ഞ്,വഴിയിൽ വെച്ച് ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ച് കണ്ണുരിൽ എത്തുമ്പോഴേക്ക് പാതിരാത്രി ആയിരുന്നു

Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.

തലേന്ന് ലിസയുടെ പ്രോഗ്രാം കഴിഞ്ഞ്,വഴിയിൽ വെച്ച് ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ച് കണ്ണുരിൽ എത്തുമ്പോഴേക്ക് പാതിരാത്രി ആയിരുന്നു. ഞാൻ പകുതി ഉറക്കിൽ തറവാട് വീട്ടിലേക്ക് കയറിയതും ഉറക്കച്ചടവോടെ grandma യേയും grandpa യേയും കെട്ടിപിടിച്ചതും എനിക്ക് ഓർമ്മ വന്നെങ്കിലും പിന്നീട് എന്താണെന്നുളളത് എനിക്ക് ഓർക്കാനേ പറ്റിയില്ല. ചിലപ്പോൾ അപ്പോൾ തന്നെ ഞാൻ റൂമിലേക്ക് കയറി ഉറങ്ങിയിട്ടുണ്ടാകണം.. ഞാനിങ്ങനെ സ്വയം വിശകലനം നടത്തവേ....,

"ജെർർർ...!!, എത്ര നാളായി നിന്നെ കണ്ടിട്ട്..."
ഞാൻ കിടന്ന മുറിയുടെ വാതിൽ തുറന്ന് ഒരു പെൺകുട്ടി ഓടി വന്നു എന്റെ കിടക്കയിലേക്ക് ചാടിക്കയറിക്കൊണ്ട് ആവേശത്തോടെ പറഞ്ഞു.

ഞാനവളെ സൂക്ഷിച്ചു നോക്കി,

ഏകദേഷം എന്റെ അതേ പ്രായം, തല നിറയെ മുടിയാണ് എന്ന് പറഞ്ഞാൽ ഇവള്ക്ക് നന്നായി ചേരും, കാരണം അവളുടെ ചുരുണ്ട ന്യൂഡിൽസ് ഹെയർ കാണുമ്പോ തലയുടെ മുകളിലായി ഒരു കാട് എടുത്ത് വെച്ച പോലെ, നല്ല കട്ടിയുള്ള ഫുൾ ഫ്രെയിം കണ്ണടയും ഇട്ടിട്ടുണ്ട്... ഒരു കാപ്രി പാന്റ്സിന് ലൂസ് ടീഷർട്ട് ഇട്ടിട്ടുളള അവളെ കാണുമ്പോ ഒരു freak ലുക്ക് ആയിരിന്നു. ഇരു കൈകളിലും നിറയെ bands ആണ്, കഴുത്തിൽ നല്ല കട്ടിയുള്ള trendy type മാലകളും ഇട്ടിട്ടുണ്ട്....

ഒരു സുഹൃത്തിനെ കാണാനായിDove le storie prendono vita. Scoprilo ora