ഇല്ല അതവനാകില്ല...ഞാൻ വീണ്ടും ഐ പാഡ് കയ്യിലെടുത്ത് ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്റെ കണ്ണുകൾ ഇരുളുന്നത് പോലെ...
പെൺ കുട്ടിയുടെ മുഖവും ആൺ കുട്ടിയുടെ മുഖവും ഏകദേശം ഒരേ പോലെ... ഒരു പതിനൊന്നോ പന്ത്രണ്ടോ പ്രായം തോന്നിക്കുന്ന മുഖങ്ങൾ.. പെൺ കുട്ടിയുടെത് വിടർന്ന കണ്ണുകളും വെളുത്ത നിറവും,ആൺ കുട്ടിയുടെതാകട്ടെ ഹൃദയാകൃതിയിൽ ഉളള മുഖം, നെറ്റിയിലേക്ക് വീണു കിടക്കുന്ന നല്ല കറുത്ത മുടി....
"ഷെയിൻ... " എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
പതിയെ എന്റെ മനസ്സ് ഒമ്പത് വർഷങ്ങൾ മുമ്പിലേക്കെന്നെ കൂട്ടി ക്കൊണ്ട് പോയി.
"അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. എന്റെയും ലിസയുടെയും വെക്കേഷൻ സമയം ആയതിനാൽ ഞങ്ങൾ നാട്ടിലേക്ക് വന്നിട്ട് അന്നത്തെക്ക് രണ്ടാഴ്ച്ച, കൃത്യമായ് പറഞ്ഞാൽ ഓർമ വെച്ചതിൽ പിന്നെയുളള എന്റെ നാട്ടിലേക്ക് ഉളള ആദ്യവരവ്..
കണ്ണൂരിൽ ഉളള grands ഇന്റെ വീട്ടിൽ ആയിരുന്നു ഞങ്ങൾ അപ്പോൾ താമസിച്ചിരുന്നത്. പപ്പയ്ക്ക് ഒരു സിസ്റ്ററും മൂന്ന് ബ്രദേഴ്സും ആണുളളത്. പക്ഷെ അവരൊക്കെ പലയിടങ്ങളിലായ് വേറെ വേറെയാണ് താമസം. Neenaanty അതായത് എന്റെ പപ്പയുടെ സിസ്റ്റർ ആ സമയത്ത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവരുടെ മകൾ നേഹയും. എന്റെ അതേ പ്രായക്കാരി,പക്ഷെ ഞങ്ങൾ നല്ല കൂട്ടാകുമ്പൊഴെക്ക് നേഹയും അവളുടെ മമ്മിയും കോഴിക്കോട് ഉളള അവരുടെ വീട്ടിലേക്ക് തിരിച്ചു പോയ്. നേഹയ്ക്ക് സ്കൂൾ ഉളളത് കൊണ്ടായിരുന്നു അവർക്ക് പെട്ടെന്ന് മടങ്ങേണ്ടി വന്നത്. അത് കൊണ്ട് നാട്ടിൽ ഉണ്ടായിരുന്ന എന്റെ ഒരേയൊരു കൂട്ട് നഷ്ട്ടപെട്ട വിഷമത്തിലായിരുന്നു ഞാൻ അന്ന്. പക്ഷെ ലിസ അങ്ങനെ ആയിരുന്നില്ല, grands നോട് രണ്ട് പേരും അവൾ നല്ല കൂട്ടാണ്. അത് കൊണ്ട് ഒറ്റപ്പെടൽ ഒന്നും അവളെ ബാധിച്ചതേയില്ല. എന്റെ മുഷിച്ചിൽ കണ്ടിട്ടാകണം പപ്പ ആ ഞായറാഴ്ച്ച എല്ലാവരെയും കൊണ്ട് പാർക്കിലേക്ക് പോകുവാൻ തീരുമാനിച്ചു. കുട്ടികള്ക്ക് കളിക്കുവാനും മുതിർന്നവർക്ക് കടൽത്തീരത്തിരുന്ന് സന്ധ്യയുടെ സൌന്ദര്യം ആസ്വദിക്കുവാനും ഉളള അടുത്ത് തന്നെയുളള ഒരു ബീച്ചിൽ ആണ് ഞങ്ങൾ പോയത്. അവിടെ വെച്ചാണ് ഞാനാദ്യമായി ഷെയിനിനെ കാണുന്നത്.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...