What do you mean?,When you nod your head 'yes',But you wanna say no...
What do you mean?,When you don't want me to move,But you tell me to go
...What do you mean?-what do you mean-
43.Good byJerry : (
ഷെയിനിനു എങ്ങനെ എന്നെ ഇത്ര ഈസിയായി അവോയ്ഡ് ചെയ്യാൻ തോന്നി... എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല .. ലിസയുടെ കൂടെ ഹോസ്പിറ്റലിനു പുറത്തേക്ക് നടക്കവേ ഞാനരിശത്തോടെ ഓർത്തു. അവൻ ഇപ്പോഴും ഒരു ജനലിനരികിൽ നിന്ന് ഫോൺ സംഭാഷണത്തിലാണ്.... എന്റെ ഭാഗത്തൊന്ന് നോക്കുന്നത് പോലും ഇല്ല ...
അൽപം മുമ്പ് ഇല്ലാത്ത ധൈര്യമെല്ലാം സoഭരിച്ച് ഞാനവനോട് ഹായ് പറഞ്ഞതും അവൻ തിരക്കിട്ട് എഴുന്നേറ്റു നിന്നിട്ട് എന്നോട് പറയുകയാ 'Excuse me, എനിക്കൊരു കോൾ വന്നിട്ടുണ്ട്' എന്ന് ... ' എങ്ങനെ അവനെന്നെ മറന്നു? ശരിക്കും മറന്നതോ അതോ അങ്ങനെ നടിച്ചതോ?
എന്നിട്ടും ലിസ ഇറങ്ങി വരുന്നത് വരെ ഞാനവനെ തന്നെ നോക്കി അവൻ തിരിച്ചു വരുന്നതും കാത്തിരുന്നു.പക്ഷെ അവൻ വന്നതേയില്ല. ഗ്ലാസ് ഡോറിനടുത്ത് നിന്ന് ഫോണും ചെവിയിൽ വെച്ച് ദേ ഇപ്പോഴും മിണ്ടാതെ നിൽക്കുന്നു...
ഹും!
"നീ വരുന്നില്ലേ?", ആരോടോ ഫോണിൽ കൂടി സംസാരിക്കുകയായിരുന്ന ലിസ വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ടെന്നോട് പെട്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഞാനിപ്പോഴും ഷെയിനിനെ തന്നെ നോക്കി ഹോസ്പിറ്റൽ മുറ്റത്ത് തന്നെ ഇലക്ട്രിക്ക് പോസ്റ്റ് പോലെ നിൽക്കുകയാണെന്ന് ഞാനറിഞ്ഞത്. ഞാൻ വേഗം തന്നെ ഞങ്ങളുടെ വണ്ടിക്കരികിലേക്ക് നടന്ന് ഡോർ തുറക്കാനാഞ്ഞു.പെട്ടെന്നെന്തോ ഞാൻ അവിടെ തന്നെ നിന്നു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...