30. എയർപോർട്ടിലേക്ക്

1K 120 55
                                    

Hai friends,
Thank you so much for every sweet comments on the previous chap!...i was so happy that I couldn't stop smiling that day..thank you so much for the precious support...It means a lot...

30. എയർപോർട്ടിലേക്ക് ....

" ഒരു മിനിറ്റ്, എനിക്ക് ടോയിലറ്റിൽ പോകണം!" നടത്തത്തിനിടെ പെട്ടെന്ന് നിന്ന, ഷോന പറഞ്ഞു.

"ഹും! അപ്പോൾ ഇത്രയും നേരം ഹോട്ടലിനുളളിൽ ഇരുന്നപ്പോൾ നിനക്കു പോവായിരുന്നില്ലേ?" ഷെയിൻ മടുപ്പോടെ തന്റെ സഹോദരിയെ നോക്കി.

" അപ്പോൾ എനിക്ക് ഉറപ്പില്ലായിരുന്നു.... "

" ഇപ്പോൾ ഉറപ്പായോ?" ഷെയിൽ കളിയാക്കിച്ചിരിച്ചു.

"ഒന്ന് പോടാ.."

" നീ പോയിട്ട് വാ, ഞാൻ വീണ്ടും വരണോ?" ഞങ്ങളെല്ലാവരും വണ്ടിയുടെ അടുത്തെത്തിയിരുന്നു. ഷെയിൻ ഡോറിലായി കൈ വെച്ചു.

"ഹൊ ഹൊ! എനിക്കൊറ്റയ്ക്കു പോകാൻ അറിയാം..." അവൾ അവനെ നോക്കി കുറുമ്പോടെ പറഞ്ഞു.

സുഭിക്ഷമായ ഭക്ഷണമൊക്കെ കഴിഞ്ഞ് വയർ നിറച്ച് ഞങ്ങളിപ്പോൾ ഹോട്ടലിൽ നിന്നും ഇറങ്ങിയതത്രെ! ഹോട്ടലിനെ പോലെ ഭക്ഷണവും സൂപ്പറായിരുന്നു. വെജ് - ബിരിയാണി ആണ് ഞങ്ങൾ കഴിച്ചത്. അതെനിക്ക് വലിയ ഇഷ്ടമല്ലങ്കിലും ഷെയിൻ അൽപ്പാൽപമായി ബിരിയാണി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ തന്നെ, എന്നെ തൊണ്ടയിലൂടെ ഭക്ഷണം ആട്ടോമാറ്റിക്കായി ഇറങ്ങി പോയി. പക്ഷെ ഞാനവനെ നോക്കും തോറും അവനാനോട്ടം അവഗണിച്ച് തല താഴ്ത്തുന്നത് എനിക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. എന്തായിരിക്കും അവന്റെ മനസ്സിൽ? ......

" ഉം, ഷോനാ... ഞാനും വരുന്നു" ലിസ പെട്ടെന്ന് പറഞ്ഞു.

"ബെസ്റ്റ് ഫ്രണ്ട്സ് എന്നും ഒന്നിച്ചു തന്നെ!" ഷോന, അവളെ നോക്കി കണ്ണിറുക്കി.

" ഹാ! ഒന്നിച്ചു പോകാൻ പറ്റിയ സ്ഥലം!" ഷെയിൻ പൊട്ടിച്ചിരിച്ചു.

എനിക്കും അത് കേട്ടപ്പോൾ ചിരിക്കാതിരിക്കാനായില്ല.

ഷോനയും ലിസയും തിരികെ നടക്കുന്നത് കണ്ട ഞാനും അവരുടെ പിറകിൽ പോകാൻ പോയി.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now