31.♥sherry moments♥

1.1K 134 62
                                    

ഞാൻ ഷെയിനിന്റെ മുഖത്തേക്കു റ്റു നോക്കി. കിതച്ചിട്ട് ഒരു വകയായിരുന്നു അവൻ.വിയർത്തു കുളിച്ച് ആകെ വലഞ്ഞൊരു അവസ്ഥ!

ഇത്രയൊക്കെ പരവേശം കാണിക്കാൻ ഷെയിൻ എന്താ ഓട്ടമത്സരത്തിനോ മറ്റോ പോയോ? ഞാൻ ആശ്ചര്യത്തോടെ ആലോചിച്ചു. എന്റെ കൈകൾ ഇറുകെ പിടിച്ചു കൊണ്ട് തന്നെയായിരുന്നു അവന്റെ നിർത്തം ഇപ്പോഴും ! ഞാനാ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. അവനിങ്ങനെ സ്വപ്നം കാണുന്ന മട്ടിൽ എന്റെ മുഖത്തേക്ക് തന്നെ ഇങ്ങനെ നോക്കി നിൽക്കുകയാണ്.... അതിനു മാത്രം എന്റെ മുഖത്ത് എന്താണാവോ ഉളളത്... ഞാൻ മറ്റെകൈ കൊണ്ട് എന്റെ മുഖം മുഴുവൻ തടവി നോക്കി.

"ഊഹ്! സോറി!! " അവൻ പെട്ടെന്ന് കൈവിട്ട് കൊണ്ട് എന്നിൽ നിന്നും തിരിഞ്ഞു നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഊഹ്! സോറി!! " അവൻ പെട്ടെന്ന് കൈവിട്ട് കൊണ്ട് എന്നിൽ നിന്നും തിരിഞ്ഞു നിന്നു..

"അതല്ല ..... ഉം, താങ്ക്സ്..... i mean തിരക്കിൽ നിന്നും ... ഉം ,എന്നെ രക്ഷിച്ചതിൽ ....."

ഞാൻ എന്തൊക്കെയോ പറഞ്ഞവനോട് നന്ദി പറയാൻ ശ്രമിച്ചു.പക്ഷെ ശക്തിയായി മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയം കാരണം എനിക്ക് വാക്കുകൾ കിട്ടിയില്ല. ഷെയിനിനെ കണ്ട ആവേശമാണോ അതോ നേരത്തെ ഒറ്റപ്പെട്ടു പോയപ്പോൾ ഉണ്ടായ ഭയമോ, ഇത്ര ശക്തിയായി ഇനിയും അൽപസമയം കൂടി എന്റെ ഹൃദയം ഇടിച്ചാൽ നെഞ്ച് പിളർന്നു, അത് പുറത്തേക്ക് വരുമെന്ന് എനിക്ക് തോന്നിപ്പോയി...

ഷെയിൻ പെട്ടെന്ന് തിരികെ നോക്കി, എന്റെ വിളറിയ മുഖവും മറ്റും കണ്ടിട്ടാവണം അവനെന്നെ നോക്കി ദയയോടെ പുഞ്ചിരിച്ചു.

"ഹേയ്, റിലാക്സ് ജെറി!"

പെട്ടെന്ന് ഷെയിൻ എന്റെ നെറ്റിയിൽ കൈപത്തി വെച്ചു സാവധാനം അമർത്തി കൊണ്ട് ശാന്തമായി പറഞ്ഞു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now