38.ഒഴുക്കിനൊത്ത് നീങ്ങാൻ ശ്രമിക്കുമ്പോൾ ...

1K 120 25
                                    

ജെറിമിയ 's POV:-

ദുബൈ ,

dear Sheyin,
നമ്മൾ അന്ന് എയർപോർട്ടിൽ വെച്ച് കണ്ടിട്ട് ഇന്നത്തേക്ക് ഒരു മാസമായി, നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്ക് പിന്നീടുണ്ടായിട്ടില്ല... i really miss you sheyin.. i missed the way you Scolded me for always being careless.. നമ്മൾ പോലുമറിയാതെ ഞാനും നീയും പരസ്പരം നോക്കി നിന്നത്, എല്ലാമെനിക്കൊരു പാട് മിസ്സ് ചെയ്യുന്നു. ഇനി നമ്മൾ എന്നെങ്കിലും കാണുമോ? നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നോട്ടേ?....... ........ ........
.............. ..............

എന്റെ മുമ്പിലുള്ള ഡയരിയിൽ, എന്റെ തന്നെ സ്വന്തം വരികളിലേക്ക് നോക്കി എത്ര നേരമായി വെറുതെയിരിക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. ഈ ഒരു മാസം കൊണ്ട് ഷെയിനിനു ഞാനെന്റെ ഡയരിയിൽ എഴുതുന്ന നാലാമത്തെ സാങ്കൽപ്പിക ലെറ്റർ ആണിത്. എന്തിനാണ് ഞാനിങ്ങനെ എഴുതി കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല, മനസ്സിലെ വേദന അപ്പോളൽപം കുറയുന്നത് പോലെ...

 എന്തിനാണ് ഞാനിങ്ങനെ എഴുതി കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല, മനസ്സിലെ വേദന അപ്പോളൽപം കുറയുന്നത് പോലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" ജെറി, നീ റെഡിയായോ?",  പെട്ടെന്ന് എന്റെ റൂമിലേക്ക് കയറി വന്ന ലിസ ചോദിച്ചു. അവളെ കണ്ടതും ഞാൻ കയ്യിലെ ഡയരി തലയിണക്കിടയിലേക്ക് തിരുകി ഒളിപ്പിച്ചു.

"god, നീയെന്തെടുക്കുവാ ജെറി... " എന്റെ night പൈജാമയിൽ നിന്നും ഞാനിതുവരെ മാറിയില്ലെന്ന് കണ്ട അവളെന്നെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.

പുറത്തേക്ക് പോകാനുളള ഒരുക്കത്തിൽ ആയിരുന്നു അവൾ, ശരിയായി പറഞ്ഞാൽ എനിക്ക് വേണ്ടി.. എന്റെ കോളേജ് പഠനത്തിനായുള്ള അപ്ലിക്കേഷൻ കൊടുക്കാൻ വേണ്ടി ഞാനും അവളുടെ കൂടെ പോകാനായിരുന്നു പ്ലാൻ ...

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now