കൂട്ടുകാരോട് സംസാരിക്കുകയായിരുന്ന ലിസ ഞങ്ങൾ വരുന്നത് കണ്ടപാടെ അവരോടു യാത്ര പറഞ്ഞുകൊണ്ട് സന്തോഷം നിറഞ്ഞ മുഖത്തോടെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
"മമ്മി... പപ്പാ... "
അവർ രണ്ടുപേരേയും ലിസ ഒരുമിച്ച് അമർത്തി കെട്ടിപ്പിടിച്ചു."നീ ഒരുപാട് മെലിഞ്ഞല്ലോ ലിസ... "
മമ്മിയുടെ പതിവ് പല്ലവി..."അത് മമ്മിക്ക് തോന്നുന്നതാ... "
ലിസ എന്നെ നോക്കി ചിരിക്കുന്നതിനിടെ മറുപടി പറഞ്ഞു."അത് വിട്, എന്താ നമ്മുടെ ജെറിക്ക് ഇത്തവണ മനം മാറ്റം വന്നത് ?"
ഞാൻ പെട്ടെന്ന് നാട്ടിലേക്ക് വരാനുണ്ടായ കാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പുള്ളിക്കാരി...
ഞാനത് അവഗണിച്ചു കൊണ്ട് വെറുതെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"നിന്റെ ഫീസൊക്കെ സെറ്റിൽഡാക്കണ്ടേ.. ?
പപ്പ ലിസയെ നോക്കി."ഉം... അവിടെയാണ് അതിന്റെയൊക്കെ സ്ഥലം... "
ലിസ കോളേജ് കെട്ടിടത്തിനുളളിലായി ഒരു കോർണറിൽ ഉളള ചെറിയൊരു റൂം ചൂണ്ടി ക്കാട്ടി."ശരി, നിങ്ങൾ സംസാരിച്ചിരിക്ക്, ഞങ്ങൾ വേഗം വരാം... "
പപ്പയും മമ്മിയും അങ്ങോട്ടേക്ക് നീങ്ങി.
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് "
അവർ രണ്ടുപേരും പോയപാടെ ലിസ എന്നോടായി പതിയെ പറഞ്ഞു.
"ഉം...?"
ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.എന്നോട് ഉത്തരം പറയുന്നതിന് പകരം അവൾ എന്റെ കൈ പിടിച്ചു കൊണ്ട് കോളേജിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയാണ് ഉണ്ടായത്.
"എന്താ കാര്യം ലിസാ ?.."
എനിക്കൊന്നും പിടികിട്ടിയതേയില്ല."നീ വാ... പറയാം... "
ലിസ മുമ്പോട്ട് നടന്നുകൊണ്ട് എന്നോട് കൂടെ വരാൻ കൈ കൊണ്ടാഗ്യം കാണിച്ചു.
സംശയം നിറഞ്ഞ മനസ്സുമായി ഞാൻ അവളുടെ കൂടെ നടന്നു.
എന്താണാവോ ലിസയ്ക്ക് പറയാനുള്ളത്.. അതും പപ്പയും മമ്മിയും അറിയേണ്ടാത്ത കാര്യം...
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...